ADVERTISEMENT

നോട്ടിങ്ഹാം ∙ യുക്മ - ടിഫിൻ ബോക്സ് കേരളപൂരം കൊടിയിറങ്ങി. ശനിയാഴ്ച നടന്ന വള്ളംകളി മത്സരത്തിൽ സാവിയോ ജോസിന്റെ നോതൃത്വത്തിൽ എൻഎംസിഎ നോട്ടിങ്ഹാം ചാംപ്യന്മാരായി. കഴിഞ്ഞ വർഷത്തെ  ചാംപ്യന്മാരായ എസ്എംഎ  സാൽഫോർഡിനെ പിന്നിലാക്കിയാണ് എൻഎംസിഎ നോട്ടിങ്ഹാം ചാംപ്യന്മാരായത്.  27 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ  മാത്യു ചാക്കോ നയിച്ച എസ്എംഎ  സാൽഫോർഡ് റണ്ണർ അപ്പ് കിരീടം ചൂടി. മോനിച്ചൻ കിഴക്കേച്ചിറ നയിച്ച ബിഎംഎ കൊമ്പൻസ് ബോൾട്ടൻ മൂന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ജിനോ ജോൺ നയിച്ച സെവൻ സ്റ്റാർസ് കവൻട്രി നാലാം സ്ഥാനത്തെത്തി.

ഒൻപത് ടീമുകൾ പങ്കെടുത്ത വനിതകളുടെ മത്സരത്തിൽ റോയൽ ഗേൾസ് ബർമിങ്ഹാം വിജയികളായി. വാറിംഗ്ടൻ ബോട്ട് ക്ളബ്ബ് രണ്ടാംസ്ഥാനവും എസ്എംഎ റോയൽസ് സാൽഫോർഡ് മൂന്നാം സ്ഥാനവും നേടി.

uukma-tiffin-box-keralapooram-event-concludes
വള്ളംകളി മത്സരത്തിൽ സാവിയോ ജോസിന്റെ നോതൃത്വത്തിൽ എൻഎംസിഎ നോട്ടിങ്ഹാം ചാംപ്യന്മാരായി. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

രാവിലെ 9 മണിക്ക് റെയ്സ് മനേജർ ജയകുമാർ നായരുടെ നേതൃത്വത്തിൽ ടീമുകൾക്ക് നിർദ്ദേശങ്ങളും ജെഴ്‌സി വിതരണവും നടന്നു. തുടർന്ന് 10 മണിക്ക്  ഹീറ്റ്സ് മത്സരങ്ങൾ ആരംഭിച്ചു. ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ബിജോ ടോം  മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. ഉച്ചവരെ ഇടവതടവില്ലാതെ നടന്ന ഹീറ്റ്സ് മത്സരങ്ങൾക്ക് ഇവന്റ് കോർഡിനേറ്റർ അഡ്വ. എബി സെബാസ്റ്റ്യൻ നേതൃത്വം നൽകി.

uukma-tiffin-box-keralapooram-event-concludes
യുക്മ - ടിഫിൻ ബോക്സ് കേരളപൂരം ഉദ്ഘാടന സമ്മേളനം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഉച്ചക്ക് വള്ളംകളി മത്സരങ്ങൾക്ക് ഇടവേള നൽകി നടന്ന സാംസ്കാരിക ഘോഷയാത്രക്ക് യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, ജനറൽ കൺവീനർ അഡ്വ. എബി സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റുമാരായ ഷീജോ വർഗീസ്, ലീനുമോൾ ചാക്കോ, ജോയിന്റ് സെക്രട്ടറിമാരായ പീറ്റർ താണോലിൽ, സ്മിതാ തോട്ടം, ജോയിന്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം, ലെയ്സൺ ഓഫിസർ മനോജ്കുമാർ പിള്ള, പി ആർ ഒ അലക്സ് വർഗീസ്, റെയ്സ് മാനേജർ ജയകുമാർ നായർ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ദേശീയ സമിതിയംഗങ്ങളായ സാജൻ സത്യൻ, ബിനോ ആന്റണി, ജാക്സൻ തോമസ്, ജിജോ മാധവപ്പള്ളിൽ, റീജൻ പ്രസിഡന്റുമാരായ വർഗീസ് ഡാനിയേൽ, സുരേന്ദ്രൻ ആരക്കോട്ട്,  ബിജു പീറ്റർ, ജോർജ് തോമസ്,  ജയ്സൻ ചാക്കോച്ചൻ, യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി ബൈജു തോമസ്, മുൻ യുക്മ ഭാരവാഹികളായ ലിറ്റി ജിജോ, സലീന സജീവ്, വിജി പൈലി, ബീനാ സെൻസ്, അനീഷ് ജോൺ, മാത്യു അലക്സാണ്ടർ, റീജനൽ സെക്രട്ടറിമാരായ സുനിൽ ജോർജ്, ജോബിൻ ജോർജ്, ബെന്നി ജോസഫ്, പീറ്റർ ജോസഫ്, അമ്പിളി സെബാസ്റ്റ്യൻ, അഡ്വ. ജോബി പുതുകുളങ്ങര, രാജേഷ് രാജ്, സാംസൺ പോൾ, ഐസക് കുരുവിള, ഷൈനി കുര്യൻ, സിബു ജോസഫ്, ദേവലാൽ സഹദേവൻ, യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും ലോക കേരള സഭാംഗവുമായ സി എ ജോസഫ്, ലോക കേരള സഭാംഗം ഷൈമോൻ തോട്ടുങ്കൽ, കലാഭവൻ ലണ്ടൻ ഡയറക്ടർ ജയ്സൺ ജോർജ്ജ്, മുൻ മിഡ്ലാൻഡ്സ് റീജനൽ പ്രസിഡന്റ് ഇഗ്നേഷ്യസ് പെട്ടയിൽ, സെൻസ് ജോസഫ്, സനോജ് വർഗ്ഗീസ്, ജോർജ് മാത്യു, ലൂയീസ് മേനാച്ചേരി, ഷാജിൽ തോമസ്, സിനി ആന്റോ, ബിബിരാജ് രവീന്ദ്രൻ, ജഗ്ഗി ജോസഫ്, എൽദോസ് സണ്ണി കുന്നത്ത്, അജയ് പെരുമ്പളത്ത്, തോമസ് പോൾ, ജോൺസൺ കളപ്പുരക്കൽ, ജിനോ സെബാസ്റ്റ്യൻ, ഭുവനേഷ് പീതാംബരൻ, മിധു ജെയിംസ്, ജോബി തോമസ്, ബിജോയ് വർഗ്ഗീസ്, ബാബു സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി. 

uukma-7
യുക്മ - ടിഫിൻ ബോക്സ് കേരളപൂരം ഉദ്ഘാടന സമ്മേളനത്തിൽ നിന്ന്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

വിനോദ് നവധാരയുടെ നേതൃത്വത്തിലുള്ള നവധാര സ്കൂൾ ഓഫ് ആർട്സിന്റെ ചെണ്ടമേളവും, പുലികളി, കഥകളി അടക്കമുള്ള നാടൻ കലാരൂപങ്ങളും, ഘോഷയാത്രയ്‌ക്ക് മിഴിവേകി.

uukma-tiffin-box-keralapooram-event-concludes
യുക്മ - ടിഫിൻ ബോക്സ് കേരളപൂരം ഉദ്ഘാടന സമ്മേളനത്തിൽ നിന്ന്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഉദ്ഘാടന സമ്മേളനത്തിൽ സൈറാ ജിജോ പ്രാർഥന ഗാനം ആലപിച്ചു. തുടർന്ന് ഉർവശി അവാർഡ് ജേതാവ്  പ്രശസ്ത സിനിമ-സീരിയൽ താരം സുരഭി ലക്ഷ്മി സമ്മേളനം ഉദ്ഘാടനം ചെയ്തു. ന്യൂകാസിൽ സിറ്റി കൗൺസിലർ ഡോ.ജൂന സത്യൻ ഉദ്ഘാടന യോഗത്തിൽ മുഖ്യാതിഥിയായിരുന്നു. യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. പ്രശസ്ത കലാകാരി ദീപാ നായർ അവതാരകയായിരുന്നു. യുക്മ ദേശിയ, റീജനൽ ഭാരവാഹികളോടൊപ്പം ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ബിജോ ടോം, ടിഫിൻ ബോക്സ് മാസ്റ്റർ ഷെഫ് ജോമോൻ, പോൾ ജോൺ ആൻഡ് കോ സോളിസിറ്റേഴ്സ് എം.ഡി അഡ്വ. പോൾ ജോൺ, ഫസ്റ്റ് കോൾ നോട്ടിങ്ഹാം എം.ഡി സൈമൺ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

uukma-tiffin-box-keralapooram-event-concludes
യുക്മ - ടിഫിൻ ബോക്സ് കേരളപൂരം കൊടിയിറങ്ങി. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

തുടർന്ന് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറ് കണക്കിന് കലാകാരികൾ പങ്കെടുത്ത മെഗാ തിരുവാതിരയും മറ്റ് കലാപരിപാടികളും നടന്നു. തുടർന്ന് വേദിയിൽ ചായ് ആൻഡ് കോർഡ്സ് ബാന്റിന്റെ ലൈവ് സംഗീത പരിപാടി കാണികളെ ആവേശ കൊടുമുടിയിലെത്തിച്ചു. വിവിധ നൃത്ത രൂപങ്ങൾ വേദിയിൽ അരങ്ങേറി.

uukma-tiffin-box-keralapooram-event-concludes
യുക്മ - ടിഫിൻ ബോക്സ് കേരളപൂരം കൊടിയിറങ്ങി. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

വേദിയിൽ വിവിധ കലാരൂപങ്ങൾ അരങ്ങേറിയതിനൊപ്പം മാൻവേഴ്‌സ് തടാകത്തിൽ വള്ളംകളി മത്സരങ്ങളുടെ ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ മത്സരങ്ങളും തുടർന്ന് വനിതകളുടെ ഫൈനൽ മത്സരവും നടന്നു. പിന്നീട് നടന്ന പുരുഷൻമാരുടെ ഫൈനലിൽ തീ പാറുന്ന പോരാട്ടമാണ് നോട്ടിങ്ഹാം, സാൽഫോർഡ്, ബോൾട്ടൻ, കവൻട്രി ടീമുകൾ കാഴ്ച വെച്ചത്. കാണികളെ ഒന്നടങ്കം ആവേശഭരിതരാക്കിയ മത്സരത്തിൽ നേരിയ വ്യത്യാസത്തിലാണ് നാല് ടീമുകളും മത്സരം പൂർത്തിയാക്കിയത്. 

uukma-tiffin-box-keralapooram-event-concludes
യുക്മ - ടിഫിൻ ബോക്സ് കേരളപൂരം കൊടിയിറങ്ങി. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

വൈകിട്ട് നടന്ന സമാപന സമ്മേളനം കേംബ്രിജ് സിറ്റി കൗൺസിൽ മേയർ ബൈജു തിട്ടാല ഉദ്ഘാടനം ചെയ്തു. യുകെയിലെ മികച്ച യുവ  മലയാളി സംരഭകനുള്ള യുക്മ പുരസ്കാരം ടിഫിൻ ബോക്സ് ഡയറക്ടർ ഷാസ് മാത്യൂസിന് സമ്മാനിച്ചു.   വിജയികളായ എൻഎംസിഎ നോട്ടിങ്ഹാമിന് മേയർ ബൈജു തിട്ടാല യുക്മ ട്രോഫി കൈമാറി. വിജയികൾക്കുള്ള സമ്മാനങ്ങൾ യുക്മ ഭാരവാഹികളോടൊപ്പം സ്പോൺസർമാരായ അലൈഡ് ഫിനാൻഷ്യൽ സർവീസ്  എം.ഡി ജോയ് തോമസ്, പോൾ ജോൺ ആൻഡ് കോ സോളിസിറ്റേഴ്സ് എം.ഡി  അഡ്വ. പോൾ ജോൺ, ട്യൂട്ടേഴ്സ് വാലി എം.ഡി നോർഡി ജേക്കബ്ബ്, ഏലൂർ കൺസൽട്ടൻസി എം.ഡി മാത്യു ജെയിംസ് ഏലൂർ, ഗ്ളോബൽ സ്റ്റഡി ലിങ്ക് ഡയറക്ടർ റെജുലേഷ്, മലബാർ ഫുഡ്സ് ലിമിറ്റഡ് ഡയറക്ടർ ഷംജിത് പള്ളിക്കതൊടി തുടങ്ങിയവർ സമ്മാനിച്ചു. 

uukma-tiffin-box-keralapooram-event-concludes
യുക്മ - ടിഫിൻ ബോക്സ് കേരളപൂരം കൊടിയിറങ്ങി. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

യുക്മ - ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളിയും അനുബന്ധ ആഘോഷങ്ങളും വൻ വിജയമാക്കി തീർക്കുവാൻ പരിശ്രമിച്ച യുക്മ ദേശീയ, റീജനൽ ഭാരവാഹികൾ, അംഗ അസ്സോസ്സിയേഷൻ ഭാരവാഹികൾ, മത്സരത്തിൽ പങ്കെടുത്ത പുരുഷ, വനിത ടീമുകൾ മെഗാ തിരുവാതിര ഉൾപ്പടെയുള്ള കലാപരിപാടികൾ അവതരിപ്പിച്ച പ്രിയപ്പെട്ട കലാകാരന്മാർ, കലാകാരികൾ, യുക്മ - ടിഫിൻബോക്സ് കേരളപൂരം വള്ളംകളി ലൈവ് സംപ്രേക്ഷണം നടത്തിയ മാഗ്നാവിഷൻ ടിവിയുടെ മാനേജിം‌ങ് ഡയറക്ടർ ഡീക്കൻ ജോയ്സ് പള്ളിക്കാമ്യാലിൽ, ശബ്ദസംവിധാനമൊരുക്കിയ ഗ്രേയ്സ് മെലഡീസ്  ഹാംപ്ഷെയറിന്റെ ഉണ്ണികൃഷ്ണൻ നായർ, യുക്മ കേരളപൂരം വള്ളംകളിയുടെ ദൃശ്യങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫർമാരായ റെയ്മണ്ട് മാത്യു, ജീവൻ കല്ലുംകമാക്കൽ, അരുൺ ബെന്നി, അഭിഷേക് അലക്സ്, അബിൻ ജോസ്, തുടങ്ങിയവർക്കും നന്ദി പറയുന്നു.

uukma-tiffin-box-keralapooram-event-concludes
യുക്മ - ടിഫിൻ ബോക്സ് കേരളപൂരം കൊടിയിറങ്ങി. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

മാൻവേഴ്സ് ലെയ്ക്കിന്റെ ഭാരവാഹികൾ, ഡ്രാഗൺ ബോട്ട് റെയ്സ്, ഇവന്റ് മാനേജുമെന്റുകൾ, തുടങ്ങിയ കാര്യങ്ങൾ ഏകോപിപ്പിച്ചവർ,  പ്രത്യേകിച്ച് ആറാമത് യുക്മ കേരളപൂരം വള്ളംകളി ചരിത്ര വിജയമാക്കുവാൻ യുകെയുടെ വിദൂര ഭാഗങ്ങളിൽ നിന്ന് പോലും എത്തിച്ചേർന്ന പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കൾ എല്ലാവർക്കും യുക്മ ദേശീയ സമിതി നന്ദി അറിയിച്ചു. 

uukma-tiffin-box-keralapooram-event-concludes
യുക്മ - ടിഫിൻ ബോക്സ് കേരളപൂരം കൊടിയിറങ്ങി. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

യുക്മ - ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളി 2024നാറെ ടൈറ്റിൽ സ്പോൺസേഴ്‌സായ ടിഫിൻ ബോക്സ്, കവൻട്രി മറ്റ് സ്പോൺസർമാരായ ലൈഫ് ലൈൻ പ്രൊട്ടക്ട്, പോൾ ജോൺ ആൻഡ് കോ സോളിസിറ്റേഴ്സ്, ഫസ്റ്റ് കോൾ നോട്ടിങ്ഹാം ക്ലബ് മില്യനയർ, ട്യൂട്ടേഴ്സ് വാലി, തെരേസാസ് ലണ്ടൻ, മലബാർ ഗോൾഡ്, മട്ടാഞ്ചേരി കാറ്ററിങ് ടോണ്ടൻ, ഏലൂർ കൺസൽട്ടൻസി, ഗ്ലോബൽ സ്റ്റഡി ലിങ്ക്, കൂട്ടാൻ, ഓംറ എന്നിവർക്കും യുക്മയ്ക്ക് നൽകി വരുന്ന ശക്തമായ പിന്തുണക്ക് യുക്മ ദേശീയ സമിതിക്കു വേണ്ടി പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ നന്ദി രേഖപ്പെടുത്തി.

English Summary:

UUKMA - Tiffin Box Keralapooram event concludes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com