ADVERTISEMENT

റോം ∙ ഇറ്റലിയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ അലിക് ഇറ്റലി ഈ വർഷത്തെ ഓണാഘോഷം പ്രൗഡഗംഭീരമായി നടത്തി. ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ വാണി റാവു ആണ് ഓണാഘോഷം ഉദ്ഘാടനം ചെയ്തത്.

alik-italy-onam-celebration-was-held-in-rome3

ഞാൻ എന്റെ വീട്ടിൽ എത്തിയപോലെയാണ് എനിക്ക് തോന്നുന്നു എന്നാണ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞ വാക്കുകൾ. കേരളത്തിന്റെ തനിമ നിലനിൽക്കുന്ന സ്വന്തമായ കെട്ടുവള്ളത്തിന്റെ മാതൃകയിലുള്ള കാരികേച്ചറും സമ്മാനങ്ങളും കമ്മറ്റിഅംഗങ്ങൾ അംബാസഡർക്ക് ഓണാസമ്മാനമായി നൽകി.

alik-italy-onam-celebration-was-held-in-rome4

വായനാട്ടിൽ ഉണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ട്ടപ്പെട്ടവർക്കും, മരണമടഞ്ഞ അലികിൻ്റെ മുൻകാലങ്ങളിലെ ഭാരവാഹികളെയും അനുസ്മരിച്ചു കൊണ്ട് ആരംഭിച്ച യോഗത്തിൽ അലിക് പ്രസിഡന്റ് ഷൈൻ റോബർട്ട് ലോപ്പസിൻ്റെ അധ്യക്ഷതയിൽ സെക്രട്ടറി തോമസ് ഇരിമ്പൻ  സ്വാഗതം പറഞ്ഞു. അലിക് ഇറ്റലി സ്ഥാപക പ്രസിഡന്റ്‌ ഗർവ്വാസീസ് മുളക്കര, സീറോ മലബാർ സഭാ വികാരി ഫാ.ബാബു പാണാട്ടുപറമ്പിൽ, ലത്തീൻ കത്തോലിക്കാ സഭാ  വികാരി ഫാ. പോൾ സണ്ണി, സിറോ മലങ്കര സഭാ വികാരി ഫാ. ബെനഡിക്ട് കുര്യൻ, റോം മുനിസിപ്പൽ കോർപറേഷൻ കൗൺസിലർ തെരേസ പുത്തൂർ എന്നിവർ ആശംസകൾ പറഞ്ഞു. ജോയിന്റ് സെക്രട്ടറി ജിൻസൺ പാലാട്ടി നന്ദി പറഞ്ഞു കൊണ്ട് പൊതുസമ്മേളനം അവസാനിച്ചു.

alik-italy-onam-celebration-was-held-in-rome1

കേരള ഭക്ഷ്യ വകുപ്പ് മന്തി ജി ആർ അനിൽ, ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ചാണ്ടി ഉമ്മൻ എം എൽ എ, പ്രശസ്ത ഗായകർ, നിരവധി സിനിമ, സീരിയൽ താരങ്ങൾ അവതാരകർ  എന്നിവർ വീഡിയോ സന്ദേശത്തിലൂടെ അലിക് ഇറ്റലിയുടെ ഓണാഘോഷത്തിന് ആശംസകൾ നേർന്നു. മെഗാ തിരുവാതിര, തിരുവാതിര മത്സരങ്ങൾ, നിരവധി ഡാൻസുകൾ, ഗാനങ്ങൾ,  ഫാഷൻഷോ, ഗാനമേള എന്നി കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയും പരിപാടിയുടെ യക്ഷസ് വാനോളം ഉയർത്തുന്നത് ആയിരുന്നു.

alik-italy-onam-celebration-was-held-in-rome5
alik-italy-onam-celebration-was-held-in-rome6

ആയിരകണക്കിന് ആളുകളെ ക്രമീകരിച്ച ട്രഷറർ ഗോപകുമാർ, വൈസ് പ്രസിഡന്റ് രാജു കള്ളിക്കാടൻ, സുനിൽ കുമാർ, സിറിയക് ജോസ്, നിശാന്ത് ശശിന്ദ്രൻ, ജെജി മാന്നാർ, അനില, എന്നി എക്സിക്യൂട്ടീവ് അംഗങ്ങളും, ഓഡിറ്റർമാരായ ജോസ് മോൻ കമ്മട്ടിൽ, ഹാമിൽറ്റൺ, നിരവധി സബ് കമ്മിറ്റികള്‍ എന്നിവരുടെ നേതൃത്വത്തിൽ വൻ വിജയമായി ആഘോഷങ്ങൾ സമാപിച്ചു.

English Summary:

Alik Italy's Onam celebration was held in Rome

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com