ബീറ്റിൽസിന്‍റെ നാട്ടിൽ തരംഗമായി ചെണ്ടമേളം
Mail This Article
ലിവർപൂൾ ∙ ബീറ്റിൽസിന്‍റെ നാടായ ലിവർപൂളിൽ കേരള തനിമയുള്ള ചെണ്ടമേളത്തിന്‍റെ താളം മുഴങ്ങി. കണ്ണൻ നായർ എന്ന ചെണ്ട വിദ്വാന്‍റെ നേതൃത്വത്തിൽ ഒരു കൂട്ടം കലാസ്നേഹികൾ ചേർന്ന് രൂപീകരിച്ച ‘വാദ്യ ചെണ്ടമേളം ട്രൂപ്പ്’ അരങ്ങേറ്റം കൊണ്ട് ലിവർപൂൾ നിവാസികളെ അമ്പരിപ്പിച്ചു.
കഴിഞ്ഞ ദിവസം നടന്ന തനിമ മലയാളി അസോസിയേഷന്‍റെ ഓണം ആഘോഷത്തിലായിരുന്നു ഈ അരങ്ങേറ്റം. മാസങ്ങളോളം നീണ്ട കഠിന പരിശീലനത്തിനൊടുവിലാണ് ഈ ടീം അരങ്ങിലെത്തിയത്. തോമസ് കുട്ടി ജോർജ്, ശ്രീജിത്ത്, ജോയൽ, സജി സ്കറിയ, റോയി മാത്യു, സജിൻ, സ്റ്റജിൻ, അബിൻ, അനൂപ്, കൃഷ്ണലാൽ, ഷോൺ റോയി, ആരൺ ആഷിക്ക്, ഷൈജോ, അശ്വവിൻ സ്വരൂപ് ജൈമോൻ തോമസ് എന്നിവരാണ് ടീം അംഗങ്ങൾ.
തങ്ങളുടെ അരങ്ങേറ്റത്തിൽ തന്നെ ലിവർപൂൾ നിവാസികളുടെ മനം കവർന്ന വാദ്യ ട്രൂപ്പിന് ഇതിനോടകം നിരവധി ബുക്കിങ്ങുകൾ ലഭിച്ചിട്ടുണ്ട്. കേരളത്തിന്‍റെ തനത് കലാരൂപമായ ചെണ്ടമേളത്തെ ലിവർപൂളിൽ ജനപ്രിയമാക്കുന്നതിൽ വാദ്യ ട്രൂപ്പ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്.