നമസ്തേ സ്റ്റോക്കോമിൽ അവിസ്മരണീയ പ്രകടനവുമായി അലൻസ് സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസസ്
Mail This Article
സ്റ്റോക്കോം ∙ സ്വീഡനിലെ ഏറ്റവും വലിയ ഇന്ത്യൻ സാംസ്കാരിക പരിപാടിയായ 'നമസ്തേ സ്റ്റോക്കോമിൽ' അവിസ്മരണീയമായ നൃത്ത പ്രകടനങ്ങൾ കാഴ്ചവെച്ച് അലൻസ് സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസസ്. കുങ്‌സ്‌ട്രാഡ്‌ഗാർഡനിൽ ഓഗസ്റ്റ് 31-ന് രാവിലെ ആരംഭിച്ച 'നമസ്തേ സ്റ്റോക്കോം' പരിപാടിയിൽ വിവിധ സംഘടനകളും സ്കൂളുകളും പങ്കെടുത്തു.
തുടർച്ചയായി ഏഴാം വർഷമാണ് അലൻസ് സ്കൂൾ, നമസ്‌തേ സ്റ്റോക്ക്‌ഹോം പരിപാടിയിൽ പങ്കെടുക്കുന്നത്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കൂടാതെ വർണ്ണാഭമായ ബോളിവുഡ് നൃത്തങ്ങളും അലൻസ് സ്കൂൾ അവതരിപ്പിച്ചു.
മലയാളിയായ അലൻ ചന്ദ്രന്റെ നേതൃത്വത്തിൽ 2013 ൽ ഒറെബ്രോയിലാണ് അലൻസ് സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസസ് ആരംഭിക്കുന്നത്. തുടക്കത്തിൽ ബോളിവുഡ് നൃത്തങ്ങൾ മാത്രമാണ് പഠിപ്പിച്ചിരുന്നത്. എന്നാൽ ഇന്ത്യയുടെ സംസ്കാരവും പാരമ്പര്യവും സ്വീഡനിൽ പരിചയപ്പെടുത്തുന്നതിനായ് 2016 മെയ് മാസത്തിൽ സ്റ്റോക്കോമിൽ അലൻസ് സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസ് ആരംഭിക്കുകയായിരുന്നു.