ADVERTISEMENT

ബർലിൻ ∙ ഏഷ്യയിലേക്കും ഓഷ്യാനിയയിലേക്കുമുള്ള അപ്പസ്തോലിക യാത്രയ്ക്ക് തുടക്കമിട്ടുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ ജക്കാര്‍ത്തയിലെത്തി. 13 മണിക്കൂറിലധികം യാത്ര ചെയ്ത ശേഷമാണ്, ഫ്രാൻസിസ് മാർപാപ്പ ജക്കാര്‍ത്തയില്‍ എത്തിയത്. ഇന്തൊനീഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലെ രാജ്യാന്തര വിമാനത്താവളത്തില്‍ പ്രാദേശിക സമയം രാവിലെ 11.19 നാണ് ലാൻഡ് ചെയ്തത്.

പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച രണ്ട് കുട്ടികള്‍ പൂച്ചെണ്ട് നൽകിയാണ് മാർപാപ്പയെ സ്വീകരിച്ചത്. അഭയാർഥികൾ, അനാഥർ, വയോജനങ്ങൾ, ഭവനരഹിതർ എന്നിവരുമായി മാർപാപ്പ കൂടിക്കാഴ്ച് നടത്തി. പാപ്പായുടെ 45–ാമത് അപ്പസ്തോലിക യാത്രയാണ് ഇത്.  ഇന്തൊനീഷ്യയ്ക്കു പുറമെ പാപുവ ന്യൂ ഗിനിയ, ടിമോര്‍ ലെസ്റെറ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളും  മാർപാപ്പ സന്ദർശിക്കും. 

English Summary:

Pope Francis arrives in Jakarta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com