കെജെ ബേബി അനുസ്മരണം
Mail This Article
നോർത്ത് ക്ലോണ്ടാൽകിൻ ∙ കഴിഞ്ഞദിവസം അന്തരിച്ച കേരളത്തിലെ എക്കാലത്തെയും വ്യത്യസ്തനായ സാമൂഹിക ആക്ടിവിസ്റ്റ് കെജെ ബേബിയുടെ ജീവിതത്തെ അനുസ്മരിക്കുന്നതോടൊപ്പം സുഹൃത്ത് സംഗമവും സംഘടിപ്പിക്കുന്നു. 11 സെപ്റ്റംബർ 11ന് വൈകുന്നേരം 6:30ന് നോർത്ത് ക്ലോണ്ടാൽകിൻ ലൈബ്രറിയിൽ വെച്ചാണ് പരിപാടി. (Eircode: D22 E2Y2)
സാമൂഹിക പ്രവർത്തകൻ, കലാകാരൻ, സാഹിത്യകാരൻ, നാടകകൃത്ത്, സിനിമ സംവിധാനം, വിദ്യാഭ്യാസ വിദഗ്ധൻ അങ്ങനെ നിരവധി മേഖലകളിൽ സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് കെജെ ബേബി. കേരളത്തിൽ വയനാട് ജില്ലയിൽ ആദിവാസികളുടെ ഇടയിൽ 'കനവ്' എന്ന ബദൽ വിദ്യാഭ്യാസ പദ്ധതി നടത്തി മാതൃകയായ വ്യക്തിയാണ്.
മാവേലിമൻറം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. സമൂഹത്തിന് ചെയ്ത സമഗ്ര സംഭാവനയ്ക്ക് ഭാരത്ഭവൻ അവാർഡും ലഭിച്ചിട്ടുണ്ട്.
പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ബന്ധപ്പെടാം:
ഫോൺ: 0894052681