കിൽക്കെനിയിൽ മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ വിശുദ്ധ കുർബാന സെപ്റ്റംബർ 7ന്
Mail This Article
കിൽക്കെനി ∙ മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ കീഴിലുള്ള അയർലൻഡിലെ കിൽക്കെനിയിൽ ആദ്യമായി വിശുദ്ധ കുർബാന നടത്തപെടുന്നു. സെപ്റ്റംബർ 7ന് ശനിയാഴ്ച വൈകിട്ട് 5:30 ന് കിൽക്കെന ഡൺമോർ കമ്മ്യൂണിറ്റി ഹാളിൽ വച്ച് വിശുദ്ധ കുർബാന അർപ്പിക്കുന്നു. കിൽക്കെനിയിലെ വിശ്വാസികൾക്കായി വാട്ടർഫോർഡ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് നടത്തുന്ന വിശുദ്ധ കുർബാനയുടെ പ്രധാന കാർമികൻ വികാരി ഫാ. അനു ജോർജാണ്.
കിൽക്കെനി മേഖലയിലെ മലങ്കര സുറിയാനി ക്രിസ്തീയ സമുദായത്തിന് ഒരു സുപ്രധാന ഘട്ടം അടയാളപ്പെടുത്തുന്ന ദിവസമാണിതെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു. പ്രസ്തുത ആത്മീയ ചടങ്ങിലേക്ക് എല്ലാ വിശ്വാസികളേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
സ്ഥലം: ഡൺമോർ കമ്മ്യൂണിറ്റി ഹാൾ, കിൽക്കെന്നി, R95 NX08
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫാ. അനു ജോർജ് - 0851923201 സെക്രട്ടറി, ബിജോയ് കുളക്കട - 0892318595, ജുബിൻ സ്കറിയ - 0899853704