ജർമൻ സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധിയിൽ
![german-economy-in-recession Photo Credit: Representative image created using AI Image Generator.](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/europe/images/2024/9/7/german-economy-in-recession.jpg?w=1120&h=583)
Mail This Article
ബര്‍ലിന്‍ ∙ ജർമൻ സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധിയിൽ. ഉൽപാദനം കുത്തനെ കുറയുകയും കയറ്റുമതി മന്ദഗതിയിലാവുകയും ചെയ്യുന്നത് സമ്പദ്‌വ്യവസ്ഥയെ തളർത്തുന്നു. പ്രത്യേകിച്ച്, വാഹന വ്യവസായം ഗുരുതരമായ പ്രതിസന്ധിയിലാണ്. ജൂലൈയിൽ വാഹന ഉൽപാദനം 8.1 ശതമാനം കുറഞ്ഞു, ഇത് മൊത്തത്തിലുള്ള ഉൽപാദനത്തെ പ്രതികൂലമായി ബാധിച്ചു.
കയറ്റുമതിയിൽ ചെറിയ വർധനവുണ്ടായെങ്കിലും, മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ സാമ്പത്തിക പ്രശ്‌നങ്ങൾ ജർമനിക്ക് തിരിച്ചടിയായി. ഉപഭോക്തൃ വിശ്വാസം കുറയുന്നതോടെ മാന്ദ്യത്തിന്റെ സാധ്യത വർധിച്ചു. വിദഗ്ധർ പറയുന്നത്, ജർമനിയിലെ വ്യവസായം കഴിഞ്ഞ പതിനാല് പാദങ്ങളിൽ പത്തിലും കുറഞ്ഞു എന്നാണ്.
ഫെഡറല്‍ ഓഫിസ് ജൂലൈയില്‍ 5.3 ശതമാനം വാര്‍ഷിക ഇടിവ് രേഖപ്പെടുത്തി. വാഹന വ്യവസായത്തില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് 8.1 ശതമാനം ഇടിവ് മൊത്തത്തിലുള്ള ഫലത്തെ പ്രതികൂലമായി ബാധിച്ചു.