ഫസ്റ്റ് ക്ലാസ് സ്റ്റാമ്പ് വില കുത്തനെ കൂട്ടി റോയൽ മെയിൽ; ഒരു പൗണ്ട് 65 പെൻസാകും വില
Mail This Article
ലണ്ടൻ ∙ ഫസ്റ്റ് ക്ലാസ് സ്റ്റാമ്പിന്റെ വില വീണ്ടും കുത്തനെ കൂട്ടി റോയൽ മെയിൽ. ഒക്ടോബർ ഏഴുമുതലാണ് ഫസ്റ്റ്ക്ലാസ് സ്റ്റാമ്പിന് റോയൽ മെയിൽ 30 പെൻസ് വർധിപ്പിക്കുന്നത്. ഇതോടെ വില ഒരു പൗണ്ട് 65 പെൻസാകും വില. സെക്കൻഡ് ക്ലാസ് സ്റ്റാമ്പു വിലയിൽ വർധനയില്ല. ഇത് 85 പെൻസായി തുടരും. കമ്പനി നേരിടുന്ന സാമ്പത്തിക ബുദ്ധുമുട്ടുകൾ തരണം ചെയ്യുന്നതിനാണ് വിലവർധന അനിവാര്യമായി വരുന്നതെന്നാണ് വിശദീകരണം.
കഴിഞ്ഞവർഷം ഏപ്രിൽ ഒന്നിനാണ് ഇതിനു മുമ്പ് റോയൽ മെയിൽ സ്റ്റാമ്പിന്റെ വില വർധിപ്പിച്ചത്. അന്ന് ഫസ്റ്റ് ക്ലാസ് സ്റ്റാമ്പിന് 15 പെൻസും സെക്കൻഡ് ക്ലാസ് സ്റ്റാമ്പിന് ഏഴു പെൻസുമാണ് കൂട്ടിയത്.
ഗവൺമെന്റ് റഗുലേറ്ററായ ഓഫ്കോമിന്റെ അനുമതിയോടെയാണ് സ്റ്റാമ്പു വിലയിലെ ഈ വർധന. സാധാരണക്കാർക്ക് പോസ്റ്റൽ സർവീസിന്റ ലഭ്യത ഉറപ്പുവരുത്തക്ക രീതിയിൽ സെക്കൻഡ് ക്ലാസ് സ്റ്റാമ്പിന്റെ വില നിയന്ത്രിക്കാനായിട്ടുണ്ടെന്നാണ് വിലവർധനയ്ക്ക് അനുമതി നൽകിയതിനെ ഓഫ്കോം ന്യായീകരിക്കുന്നത്.