മുദ്ര സ്കൂൾ ഓഫ് ഡാൻസ് വിദ്യാർഥികൾ ഭരതനാട്യം അരങ്ങേറ്റം നടത്തി
Mail This Article
ബെൽഫാസ്റ്റ് ∙ നോർത്തേൺ അയർലൻഡ് ആൻട്രിമിൽ മുദ്ര സ്കൂൾ ഓഫ് ഡാൻസിന്‍റെ ആഭിമുഖ്യത്തിൽ സെന്‍റ് ജോസഫ്സ് ഹാളിൽ നടന്ന ചടങ്ങിൽ പതിനാറോളം കുട്ടികൾ ഭരതനാട്യം അരങ്ങേറ്റം നടത്തി. ഭദ്രദീപം തെളിയിച്ചു കൊണ്ട് ടീച്ചർ സൗമ്യ ബിനുവിനു ദക്ഷിണ വെച്ച് ചിലങ്ക കൈമാറി. തുടർന്ന് നടന്ന യോഗതത്തിൽ മലയാളി അസോസിയേഷൻ ഓഫ് ആന്‍ററിം (MAA) പ്രസിഡന്‍റ് ഷിജോ ജയിംസ് മുഖ്യ പ്രഭാഷണം നടത്തുകയും ബെന്നി ഒടുവേലിൽ, ബിനു കെ സി, നോബി ജേക്കബ് എന്നിവർ കുട്ടികളെ അനുമോദിച്ചു സംസാരിച്ചു.
കുട്ടികളുടെ മാതാപിതാക്കളുടെ നേതൃത്വത്തിലും മലയാളി അസോസിയേഷൻ ഓഫ് ആന്‍ററിം (MAA) ന്‍റെ നേതൃത്വത്തിലും ടീച്ചർ സൗമ്യ ബിനുവിനെ പൊന്നാട അണിയിച്ചു ആദരിച്ചു അരങ്ങേറ്റം കഴിഞ്ഞ കുട്ടികൾ ടീച്ചർ സൗമ്യ ബിനുവിൽ നിന്നും മൊമെന്‍റോയും സർട്ടിഫിക്കറ്റും ഏറ്റു വാങ്ങി. ചടങ്ങിനോടനുബന്ധിച്ചു വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. മുദ്ര സ്കൂൾ ഓഫ് ഡാൻസിനു വേണ്ടി ബിനു കെ സി നന്ദി രേഖപ്പെടുത്തി.