ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയ്ക്ക് കാന്‍റർബറിയിൽ പുതിയ മിഷൻ പ്രഖ്യാപനം നാളെ മാർ റാഫേൽ തട്ടിൽ നിർവഹിക്കും
Mail This Article
കാന്‍റർബറി∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയ്ക്ക് ചരിത്ര പ്രസിദ്ധമായ കാന്‍റർബറിയിൽ പുതിയ മിഷൻ. ഭാരത അപ്പോസ്തലനായ മാർത്തോമ്മാ ശ്ലീഹായുടെ നാമധേയത്തിൽ മാർത്തോമാ ശ്ലീഹ മിഷൻ എന്ന് നാമകരണം ചെയ്തിരിക്കുന്ന മിഷന്‍റെ പ്രഖ്യാപനം നാളെ പന്ത്രണ്ടാം തീയതി വ്യാഴഴ്ച വൈകുന്നേരം 5.30ന് വിസ്റ്റബിൾ ഔർ ലേഡി ഇമ്മാക്കുലേറ്റ് (Whitstable Our Lady Immaculate) പള്ളിയിൽ വച്ച് സിറോ മലബാർ സഭയുടെ തലവനായ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ നിർവഹിക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ,കെന്‍റ് ഏരിയ സഹായ മെത്രാൻ മാർ പോൾ ഹെൻഡ്രിക്സ് എന്നിവരുടെ സാനിധ്യത്തിൽ ആണ് പ്രഖ്യാപനം.
മിഷൻ ഡയറക്ടർ റവ.ഫാ. ജോസ് അഞ്ചാനിക്കൽ, കൈക്കാരൻമാർ, വിവിധ കമ്മറ്റികൾ എന്നിവരുടെ നേതൃത്വത്തിൽ മിഷൻ പ്രഖ്യാപനത്തിനും, അഭിവന്ദ്യ പിതാക്കന്മാരെ സ്വീകരിക്കുവാനുമായി വിപുലമായ ഒരുക്കങ്ങൾ ആണ് നടന്നു വരുന്നത്.
കൂടുതൽ വിവരങ്ങൾക്ക്:
Anoop Jose – 07921950445
Jesus Philip – 07423466169
Joshy Jose - 07403656641