ബർമിങ്ഹാമിൽ സിറോ മലബാർ വിമൻസ് ഫോറം സമ്മേളനം സെപ്റ്റംബർ 21 ന്
Mail This Article
ബർമിങ്ഹാം∙ ഗ്രേറ്റ് ബ്രിട്ടനിലെ സിറോ മലബാർ രൂപതയുടെ വനിതാ ഫോറത്തിന്‍റെ വാർഷിക സമ്മേളനം "ഥൈബൂസാ" എന്ന പേരിൽ സെപ്റ്റംബർ 21 ന് ബർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്‍ററിൽ വച്ച് നടക്കും.
സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന അർപ്പിക്കും. രാവിലെ 8:30 മുതൽ വൈകുന്നേരം 5 മണി വരെ നീളുന്ന സമ്മേളനത്തിൽ രൂപതാധ്യക്ഷൻ അനുഗ്രഹ പ്രഭാഷണം നടത്തും.
മാർ റാഫേൽ തട്ടിൽ മേജർ ആർച്ച് ബിഷപ് ആയി അഭിഷിക്തനായതിന് ശേഷം ആദ്യമായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ സന്ദർശിക്കുന്നതിനാൽ, രൂപതയിലെ എല്ലാ ഇടവകകളിൽ നിന്നും ആയിരക്കണക്കിന് വനിതാ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. കമ്മീഷൻ ചെയർമാൻ ഫാ. ജോസ് അഞ്ചാനിക്കൽ, വിമൻസ് ഫോറം ഡയറക്ടർ റെവ. ഡോ. സി. ജീൻ മാത്യു എസ്.എച്ച്., വിമൻസ് ഫോറം പ്രസിഡന്‍റ് ട്വിങ്കിൾ റെയ്‌സൺ, സെക്രട്ടറി അൽഫോൻസാ കുര്യൻ എന്നിവരാണ് ഇക്കാര്യം അറിയിച്ചുത്