സെന്‍റ് മേരീസ് മലങ്കര സുറിയാനി യാക്കോബായ പള്ളിയില്‍ പെരുന്നാളും ഇടവക വാര്‍ഷികവും സെപ്റ്റംബർ 13,14 തീയതികളില്‍
Mail This Article
ബര്‍ലിന്‍∙ ജര്‍മനിയിലെ ഹെര്‍നെയിലെ സെന്‍റ് മേരീസ് മലങ്കര സുറിയാനി യാക്കോബായ പള്ളിയുടെ പെരുന്നാളും ഇടവകയുടെ ഇരുപതാമത് വാര്‍ഷികവും സെപ്റ്റംബർ 13, 14 തീയതികളില്‍ ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്തയുടെ പ്രധാനകാര്‍മ്മികത്വത്തില്‍ നടക്കും.
13 ന് വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിക്ക് വെര്‍ച്ച്വല്‍ പ്ലാറ്റ്ഫോമില്‍ സന്ധ്യാപ്രാര്‍ത്ഥനയും, ഏഴരയ്ക്ക് യൂറോപ്യന്‍ ഭ0ദ്രാസന സെക്രട്ടറി റവ.ജോഷ്വ റമ്പാന്‍ തിരുനാള്‍ സന്ദേശം തുടര്‍ന്ന് ആശീര്‍വാദവും നല്‍കും.14 ന് ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് പ്രഭാത പ്രാര്‍ത്ഥനയും, 10. 30ന് യൂറോപ്യന്‍ പാത്രിയാര്‍ക്കല്‍ വികാരി ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്തയുടെ പ്രധാനകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും, മദ്ധ്യസ്ഥപ്രാര്‍ത്ഥനയും, പ്രദക്ഷിണവും, ആശീര്‍വാദവും നടക്കും. 12.30ന് പൊതുസമ്മേളനവും, നേര്‍ച്ചസദ്യയും ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് സാംസ്കാരിക പരിപാടിയും ഉണ്ടായിരിക്കും.
എല്ലാവരെയും പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി റവ.ഡോ.തോമസ് മണിമല, ട്രസ്റ്റി മിഥുന്‍ സണ്ണി, സെക്രട്ടറി ബേസില്‍ തോമസ് എന്നിവര്‍ അറിയിച്ചു.