സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് കോൺഗ്രിഗേഷനിൽ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ കൊടിയിറങ്ങി
Mail This Article
×
എഡിൻബറ ∙ സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് കോൺഗ്രിഗേഷനിൽ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ കൊടിയിറങ്ങി. 2 ദിവസങ്ങളിലായി നടന്ന പെരുന്നാൾ ആഘോഷങ്ങൾക്ക് യാക്കോബായ സഭ യുകെ ഭദ്രാസനാധിപൻ ഐസക് മാർ ഒസ്താത്തിയോസ് നേതൃത്വം നൽകി.
ആദ്യ ദിവസം സന്ധ്യാപ്രാർഥന, വചന ശുശ്രൂഷ, പ്രധാന പെരുന്നാൾ ദിവസം കുർബാന എന്നിവയിൽ മാർ ഒസ്താത്തിയോസ് മുഖ്യകാർമികനായി. വികാരി ഫാ. ജോർജ് പാറേക്കാട്ടിൽ, ഫാ. എൽദോസ് തോട്ടപ്പള്ളിൽ, ഫാ. ഏലിയാസ് വർഗീസ് വെള്ളാരംകാലായിൽ എന്നിവർ സഹകാർമികത്വം വഹിച്ചു. പ്രദക്ഷിണം, നേർച്ചവിളമ്പ്, ലേലം, സ്നേഹവിരുന്ന് എന്നിവ പെരുന്നാളിന്റെ ഭാഗമായി നടന്നു.
English Summary:
St. Mary's Syrian Orthodox Congregation Celebrated Church Feast Conclude
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.