റഷ്യയിൽ മരിച്ച കൂത്തുപറമ്പ് സ്വദേശിക്ക് കണ്ണീരോടെ നാട് വിടചൊല്ലി
Mail This Article
×
കൂത്തുപറമ്പ് ∙ റഷ്യയിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു. പൂക്കോട് തൃക്കണ്ണാപുരം വെസ്റ്റ് എൽപി സ്കൂളിന് സമീപം ശാരദാലയത്തിൽ എൻ.പി.തന്മയ്നാഥ് (27) ആണ് മരിച്ചത്. നാല് ദിവസം മുൻപാണ് അപകടം.
ദുബായിൽ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥൻ ആയ തന്മയ്നാഥിനെ ആറുമാസം മുൻപാണ് കമ്പനി റഷ്യയിലെ ജോലി സ്ഥലത്തേക്കു വിട്ടത്. റിട്ട.അധ്യാപകൻ എൻ.പ്രേംനാഥിന്റെയും പ്രധാനാധ്യാപിക സി.പി.സജിനിയുടെയും മകനാണ്.
English Summary:
The body of the young man who died in an accident in Russia was buried in Kerala.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.