മൈന്‍സ് ∙ മൈന്‍സ് വിസ്ബാഡന്‍ ഇന്ത്യന്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ മൈന്‍സിലെ ലീബ്ഫ്രവന്‍ ഹാളിൽ ഓണാഘോഷം സംഘടിപ്പിച്ചു. അസോസിയേഷന്‍റെ മുന്‍കാല സെക്രട്ടറിയും, സജീവ പ്രവര്‍ത്തകനുമായിരുന്ന ജിമ്മി ജോര്‍ജ് മൂലക്കാടിന്‍റെ ആറാം ചരമവാര്‍ഷിക ദിനംകൂടിയായതിനാല്‍, ഒരു മിനിറ്റ് മൗനം ആചരിച്ച് അദ്ദേഹത്തെ അനുസ്മരിച്ചു.
ജിമ്മിയുടെ സേവനങ്ങള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ബെന്‍ഹര്‍ ജോസ് അനുസ്മരിച്ചു. ചടങ്ങില്‍ അസോസിയേഷനായി ദീര്‍ഘകാലം സേവനം ചെയ്ത മുതിര്‍ന്ന അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. കലപരിപാടികളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.