മല്ലൂസ് ഇന്‍ ബര്‍ലിന്‍ വാട്സാപ്പ് കമ്യൂണിറ്റിയുടെ ഓണാഘോഷം
Mail This Article
ബര്‍ലിന്‍ ∙ ജര്‍മനിയുടെ തലസ്ഥാന നഗരമായ ബര്‍ലിനിലെ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ മല്ലൂസ് ഇന്‍ ബര്‍ലിന്‍ വാട്സാപ്പ് കമ്യൂണിറ്റിയുടെ ഇക്കൊല്ലത്തെ മൊഗാ ഓണാഘോഷം സെപ്.22ന് ഞായറാഴ്ച ബര്‍ലിനില്‍ നടക്കും. ആയിരക്കണക്കിന് മലയാളികളുള്ള വാട്സാപ്പ് കൂട്ടായ്മയില്‍ വര്‍ണശബളായ പരിപാടികളാണ് അരങ്ങേറുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും വിജയകരമായി നടത്തിയ ആഘോഷം ഇത്തവണ ഇന്‍ഡോറായിട്ടാണ് നടത്തുന്നത്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടികളില്‍ കേരളത്തനിമ പകരുന്ന തിരുവാതിര കളി, വടംവലി, കള്‍ച്ചറല്‍ ഇവന്റ്സ്, ഓണവുമായി ബന്ധപ്പെട്ട മല്‍സരക്കളികള്‍, വിപുലമായ ഓണസദ്യ, ബര്‍ലിന്‍ മലയാളികളുടെ മ്യൂസിക് ബാന്‍ഡ് തുടങ്ങിയവയ്ക്കൊപ്പം രാത്രി പത്തുമണിക്ക് ഡിജെ പാര്‍ട്ടിയോടുകൂടി സമാപിക്കും
അഗാപ്പെ സ്ററഡി എബ്രോഡ് ആണ് പരിപാടിയുടെ സ്പോണ്‍സര്‍. കോസ്പോണ്‍സറമാരായി മാതാ സ്റേറാഴ്സ് ജര്‍മനിയും, ലോക എന്റര്‍ടെയിന്റ്മെന്റ് ജര്‍മനിയുമാണ്. നിള കിച്ചണ്‍ ഇന്‍ഡ്യന്‍ റസ്റ്ററന്റാണ് ഓണസദ്യ തയാറാക്കുന്നത്. ആഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.