സർഗം പൊന്നോണം പ്രൗഢഗംഭീരമായി
Mail This Article
സ്റ്റീവനേജ് ∙ ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്‌മയായ 'സർഗം സ്റ്റീവനേജ്' സംഘടിപ്പിച്ച 'പൊന്നോണം 2024' പ്രൗഢഗംഭീരമായി. ദുരിതബാധിതർക്കും ജീവൻ നഷ്‌ടപ്പെട്ടവർക്കും പ്രാർഥനകൾ അർപ്പിച്ചു കൊണ്ട് 'പൊന്നോണം 2024'ന് ആരംഭമായി. സർഗം നേതൃത്വമെടുത്ത് ദുരിതാശ്വാസ നിധി സമാഹരിച്ചു നേരത്തേ നൽകിയിരുന്നു. തുടർന്ന് ഓണാനുബന്ധ ദൃശ്യാവിഷ്കാര പ്രദർശനം നടന്നു.
മാവേലി മന്നൻ ആഗതനായപ്പോൾ ആർപ്പോ വിളിച്ചും ഹർഷാരവം മുഴക്കിയും ആവേശോജ്ജ്വല സ്വീകരണമാണ് സദസ്സ് നൽകിയത്. തുടർന്ന് സർഗം ഭാരവാഹികൾ മാവേലിയോട് ചേർന്ന് ഭദ്രദീപം തെളിച്ച് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. സർഗം പ്രസിഡന്റ് അപ്പച്ചൻ കണ്ണഞ്ചിറ ഏവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു.
'വെൽക്കം ഡാൻസും', ഓണ വേഷ വിധാനങ്ങളുടെ കടൽ കടന്ന സൗന്ദര്യം ഒപ്പിയെടുത്ത് ചരിത്രം കുറിച്ച ഫാഷൻ ഷോയും, മെഡ്ലി'യും, മെഗാ തിരുവാതിരയും 'പൊന്നോണം 2024' നെ വർണാഭമാക്കി. 'സ്റ്റീവനേജ് പയ്യൻസ്' അവതരിപ്പിച്ച നൃത്താഞ്ജലിയും, 'നൃത്തം ഡാൻസ് അക്കാദമി' ഒരുക്കിയ ഡാൻസുകളും, 'ജയൻ'ഫാൻസൊരുക്കിയ 'ബെൽബോട്ടംസ് ' സ്കിറ്റും ആഘോഷത്തിന് കൊഴുപ്പേകി.
ഓണപ്പരിപാടികളുടെ ഏറ്റവും ഹൈലൈറ്റായ 25 ഇനം വിഭവങ്ങളുമായി തൂശനിലയിൽ വിളമ്പിയ 'ഓണ സദ്യ' മുഖ്യാതിഥി സ്റ്റീവനേജ് മേയർ ജിം ബ്രൗണും, ഡെപ്യൂട്ടി മേയർ പെന്നി ഷെങ്കലും അടക്കം ഏവരും ഏറെ ആസ്വദിച്ചു കഴിച്ചു. ഓണസദ്യയ്ക്ക്ശേഷം മുഖ്യാതിഥിയായ മേയർ ജിം ബ്രൗൺ, അതിഥികളായ ഡെപ്യൂട്ടി മേയർ പെന്നി ഷെങ്കൽ, യുക്മ ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവരെ സർഗം ഭാരവാഹികൾ സ്റ്റേജിലേക്ക് സ്വീകരിച്ചാനയിക്കുകയും തുടർന്ന് മേയറും, അഡ്വ. എബിയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു.
അണ്ടർ 17 ഷട്ടിൽ ബാഡ്മിന്റൺ ഇംഗ്ലണ്ട് ടീമിൽ ഇടം പിടിച്ച ജെഫ് അനി ജോസഫ്, യുക്മ സംഘടിപ്പിച്ച നാഷണൽ അത്‌ലറ്റിക്ക് മീറ്റിൽ വ്യക്തിഗത ചാമ്പ്യൻ പട്ടം നേടിയ ടിന്റു മെൽവിൻ, എ-ലെവൽ പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടിയ നിഗ്ഗിജേക്കബ്, ജിസിഎസ്ഇ യിൽ ഉയർന്ന ഗ്രേഡ് കിട്ടിയ ജോഷ് ജിസ്റ്റിൻ, പുഷ്‌പരഹിത പൂക്കളം ഒരുക്കിയ ബിജു തങ്കപ്പൻ എന്നിവർക്ക് ട്രോഫിയും കാഷ് പ്രൈസും മേയർ വിതരണം ചെയ്തു. സർഗം ഭാരവാഹികൾ മേയർക്ക് കഥകളി മെമന്റോ ഉപഹാരമായി നൽകുകയും ചെയ്തു. ആകർഷകങ്ങളായ കലാപരിപാടികൾ കണ്ടും ആസ്വദിച്ചും മണിക്കൂറുകൾക്കു ശേഷമാണ് അതിഥികൾ വേദി വിട്ടത്. സെക്രട്ടറി സജീവ് ദിവാകരൻ നന്ദി പ്രകാശനം നിർവഹിച്ചു.
സത്യൻ തമ്പി, ടെസ്സി ജെയിംസ് എന്നിവർ അവതാരകരായി തിളങ്ങി. ദീപു ജോർജ് , റോബിൻ കോയിക്കര, ബോണി എന്നിവർ പ്രോഗ്രാം ഫോട്ടോഗ്രാഫി ആൻഡ് വിഡിയോഗ്രഫിക്കു നേതൃത്വം നൽകി. ആതിര ഹരിദാസ്, അനിതാ, ബെല്ലാ ജോർജ്, അൽക്ക എന്നിവർ കലാപരിപാടികൾക്കുള്ള പരിശീലനങ്ങളിലും ഒരുക്കുന്നതിനും നേതൃത്വം വഹിച്ചു. മഹാബലിയായി ജെഫേഴ്സൺ, പുലിവേഷത്തിൽ നോയൽ ആൻഡ് ടീമും, ചെണ്ടമേളം ഫെയിം സർഗ താളം സ്റ്റീവനേജ്, പ്രവേശന കവാടം അടക്കം ആകർഷകവും തനിമയാർന്നതുമായ അലങ്കാരങ്ങൾ ഒരുക്കി ഹരിദാസ് തങ്കപ്പൻ എന്നിവർ ആഘോഷത്തിന് ഊർജം പകർന്നു. വൈസ് ഫിനാൻഷ്യൽ സർവീസസ്, പോൾ ജോൺ സോളിസിറ്റേഴ്സ്, ചിൽ അറ്റ് ചില്ലീസ്, മലബാർ ഫുഡ്സ്, സെവൻസ് ട്രേഡേഴ്സ്, കറി വില്ലേജ് എന്നിവർ സർഗം പൊന്നോണം 2024 നു പ്രായോജകരായിരുന്നു.
ലക്ഷ്മിത പ്രകാശിന്റെ കീബോർഡ്, ആൻറണി ടോം, ഇവാ അന്ന ടോം, ടിന തോംപ്സൺ എന്നിവരുടെ ഗാനാലാപനവും, വൈഗാ വിവേകിന്റെ ഡാൻസിനും ശേഷം നൃത്തം ഡാൻസ് അക്കാദമിക്ക് വേണ്ടി ആൻഡ്രിയ ജെയിംസ്, ജോസ്ലിൻ ജോബി എന്നിവർ ചുവടുവച്ചു. അഞ്ജു ടോംമും നിസ്സി ജിബിയും ചേർന്ന് പാടിയ യുക്മ ഗാനം, ഇഷ ബിപിൻ നായർ നടത്തിയ നൃത്തവും ആകർഷകമായി. നവ തലമുറയിൽ നിന്നുള്ള മാത്യൂസ്, ഷെർവിൻ, ക്രിസ്, ജൊഹാൻ, അദ്വൈത തുടങ്ങിയവർ നേതൃത്വം നൽകി മുതിർന്നവരോടൊപ്പം തകർത്തടിച്ച 'സർഗതാളം ചെണ്ടമേളം' ഏറെ കൈയടിയോടെയാണ് വേദിസ്വീകരിച്ചത്.
ബെല്ലാ ജോർജ്ജ്, ഹൃദയ, ടെസ്സ, കഥകളി ആർട്ടിസ്റ്റ് ഷാനിക എന്നിവർ തീം ഡാൻസിനു മിഴിവേകി. നൃത്തം ഡാൻസ് അക്കാദമിക്ക് വേണ്ടി സൈറാ സുനിൽ, മരിസ്സ ജോസഫ്, റീത്ത്, ആൻഡ്രിയ ജെയിംസ്, ജോസ്ലിൻ ജോബി, അസിൻ ജിനേഷ് എന്നിവർനൃത്തം ചെയ്തു. വേദിയിൽ സംഗീതസാന്ദ്രത പകർന്ന മെഡ്‌ലിക്കായി തേജിൻ തോമസ്, ജോസ് ചാക്കോ, ജെസ്ലിൻ വിജോ, ആതിര ഹരിദാസ്, ഡോ.ആരോമൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. എൽഇഡി സ്ക്രീനിലൂടെ പകർന്ന പശ്ചാത്തല ദൃശ്യ മാസ്മരികത ആഘോഷത്തിന് വശ്യത പകർന്നു.
ആദ്യ ആദർശ്, ഇവാ അന്ന,ആന്റണി ടോം എന്നിവരും, അദ്വ്യത ആദർശ്, അക്ഷര സന്ദീപ് എന്നിവരും, ആതിര ഹരിദാസ്, ടെസ്സി ജെയിംസ്, ശാരിക, അനഘ എന്നിവർ ചേർന്നും നടത്തിയ സംഘനൃത്തം വർണ്ണാഭമായി. ആൻ വർഗ്ഗീസ്, ആൻ മരിയ അജിമോൻ, ദിയ സെബാസ്റ്റ്യൻ, നിന ലൈജോൺ, നിയ ലൈജോൺ, ക്രിസ്സി ജിസ്റ്റിൻ, ജിഗിഷ മനോജ് ,ഡേവിഡ് വിജോ, ജെന്നി വിജോ, ലക്സ്മിത പ്രശാന്ത്, അമേയ എന്നിവരുടെ സംഘനൃത്തങ്ങൾ ആഘോഷത്തിന് മാറ്റേകി. ടിന തോംസൺ അവതരിപ്പിച്ച ഡാൻസ് ആകർഷകമായി.
സരോ സജീവിന്റെ നേതൃത്വത്തിൽ നടന്ന മെഗാ തിരവാതിര ശ്രദ്ധേയമായി. 'സ്റ്റീവനേജ് പയ്യൻസ്' നു വേണ്ടി നോയൽ മാത്യു, ജോഷ് ജിസ്റ്റിൻ,ക്രിസ് ബോസ്, കൃഷ്ണ കുമാർ, ആൽബി ഷൈൻ,ജെഫ് അനി എന്നിവർ നിറഞ്ഞാടി. സെമി ക്ലാസ്സിക്കൽഡാൻസുമായി ടെസ്സ അനിയും, ജോസ് ചാക്കോ, മരിയ അനി, തേജിൻ തോമസ്, ടാനിയ അനൂപ് എന്നിവർ ഗാനങ്ങളുമായും വേദിയെ കീഴടക്കി. ജോസ് ചാക്കോ-ജെസ്ലിൻ വിജോ പാടിയ യുഗ്മ ഗാനം ഏറെ ഹൃദ്യമായി.
അഞ്ജലി ജേക്കബിന്റെ നേതൃത്വത്തിൽ ക്രിസ് ബോസ്, ഷെർവിൻ ഷാജി, അഖിൽ ജേക്കബ്, പോൾ പ്രിൻസ്, മനു തോമസ്, ലിജിൻ റോക്കി അലീന ബോസ്, ജീത്ത് ജോസ്, ആൻ സൂസൻ പോൽ,ബിയ മെറിൻ എന്നിവർ ചേർന്നവതരിപ്പിച്ച സംഘ നൃത്തം വേദിയെ കോരിത്തരിപ്പിച്ചു. സദസ്സിനു ഹാസ്യരസം പകർന്ന ജയൻ ഫാൻസൊരുക്കിയ 'ബെൽബോട്ടംസ്' സ്കിറ്റിനു പ്രിൻസൺ പാലാട്ടി, ലൈജോൺ ഇട്ടീര, ഡിക്‌സൺ മാത്യു, തോംസൺ, ഹരിദാസ് തങ്കപ്പൻ, ടെറീന ഷിജി, വിൽസി പ്രിൻസൺ അജീന എന്നിവർ വേഷമണിഞ്ഞു. പ്രസിഡന്റ് അപ്പച്ചൻ കണ്ണഞ്ചിറ, സെക്രട്ടറി സജീവ് ദിവാകരൻ, ട്രഷറർ ജെയിംസ് മുണ്ടാട്ട്, വൈസ് പ്രസിഡന്റ് വിൽസി പ്രിൻസൺ, ജോ.സെക്രട്ടറി പ്രവീൺ തോട്ടത്തിൽ, കമ്മിറ്റി അംഗങ്ങളായ ഹരിദാസ് തങ്കപ്പൻ, അലക്സാണ്ടർ തോമസ്, ചിന്ദു ആനന്ദൻ, നന്ദു കൃഷ്ണൻ, നീരജ പടിഞ്ഞാറയിൽ എന്നിവർ പൊന്നോണം 2024 നു നേതൃത്വം നൽകി.