കാൻന്റെർബറി കേരളിയേറ്റ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
Mail This Article
ലണ്ടൻ ∙ യുകെയിലെ കാൻന്റെർബറി കേരളിയേറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ മലയാളിസമൂഹം നടത്തിയ ഓണാഘോഷം വർണാഭമായി. ഓണാഘോഷത്തോട് അനുബന്ധിച്ച് ആഷ്ഫോർഡ് എംപിയും മലയാളിയുമായ സോജൻ ജോസഫിന് സ്വീകരണം നൽകി.
അസോസിയേഷൻ പ്രസിഡന്റ് സിജു കുര്യാക്കോസ്, മറ്റ് ഭാരവാഹികളായ ആന്റോ എബ്രഹാം (സെക്രട്ടറി), ലിറ്റോ കോരുത്(ട്രഷറർ), ജിമ്മി കുന്നിശ്ശേരിൽ (വൈസ് പ്രസിഡന്റ്), സുനോജ് ജേക്കബ് (ജോയിന്റെ സെക്രട്ടറി), കമ്മിറ്റി അംഗങ്ങളായ റെനിഷ്, ജോബിജോസഫ്, എബി മത്തായി, ബിജു തേക്കേത്തല എന്നിവരുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ ഓണാഘോഷത്തിന് തുടക്കം കുറിച്ചത്.
രാവിലെ 9 മണിയോട് കൂടി അത്തപ്പൂക്കള മത്സരത്തോടെ പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് 1 മണിയോട് കുടി ഏകദേശം 550 പേർക്ക് അജിമോൻ സ്റ്റീവനേജിന്റെ നേതൃത്തത്തിൽ ഓണസദ്യ ഒരുക്കി. 3 മണിയോട് കുടി ഒരു നിമിഷം വയനാടിന് വേണ്ടി മൗനപ്രാഥന. ബിന്ദു അനീഷ് പ്രാഥനാ ഗാനവും, അസോസിയേഷന്റെ പ്രോഗ്രാം കോഡിനേറ്റമാരായ ബിജി രഞ്ജിത്ത്, പ്രസീദാ ജിജോ, സ്വപ്ന റോബിൻ എന്നിവരുടെ നേതൃത്തത്തിൽ അസോസിയേഷന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മെഗാ തിരുവാതിര ഒരുക്കി, അത് കാണികൾക്ക് ഒരു പ്രത്യക അനുഭവമായിരുന്നു.
ലിറ്റോ കോരുത് സ്വാഗതവും, പ്രസിഡന്റെ സിജു കുര്യക്കോസിന്റെ പ്രസംഗവും. തുടർന്ന് അസോസിയേഷന്റെ മുഖ്യാതിഥി അതിഥിയായി വന്ന സോജൻ ജോസഫ് എംപിയുടെ പ്രസംഗവും തുടർന്ന് ജിമ്മി കുന്നിശ്ശരിൽ കൃജ്ഞതയും പറഞ്ഞു. തുടർന്ന് മാവേലിയെ വരവേറ്റിക്കോണ്ട് കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. അതുപോലെ തന്നെ അവതരണ ശൈലിക്കൊണ്ട് കാണികളുടെ മനം കവർന്ന അവതരകരായി അനീഷ് തോമസ് പുത്തൻപുരക്കൽ, ലിനി എന്നിവർ മാറി.
തുടർന്നു നടന്ന പൊതുയോഗത്തിൽ പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ജോൺസൺ മാത്യവും മറ്റ് ഭാരവാഹികളായി ബിജി ജോബി (സെക്രട്ടറി), രശ്മി ബെന്നി (ട്രഷറർ), ബിന്ദു ലിറ്റോ (വൈസ് പ്രസിഡന്റ്), സിജു ചാക്കോ (ജോയിന്റ് സെക്രട്ടറി) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ബിന്ദു ജോയി, ബിജി രഞ്ജിത്ത്, ജോമോൻ മാത്യു നെല്ലെലി, രഘു രാജൻ, അജിൻ വർഗീസ് മാത്യു എന്നിവരെയും തിരഞ്ഞെടുത്തു. ഈ വർഷത്തെ പരിപാടികളുടെ മെഗാസ്പോൺസർ സിജു ജേക്കബ് ആയിരുന്നു. മറ്റു സ്പോൺസർമാർ റോബിൻ ജോർജ്, ഷൈനു അല്കസാണ്ടർ, ജോമോൻ മാത്യു നെല്ലിലി എന്നിവരായിരുന്നു.
വാർത്ത ∙ ആന്റോ എബ്രഹാം