'ഫ്രണ്ട്സ് ഓഫ് ക്രൂ' ഓണാഘോഷം സംഘടിപ്പിച്ചു
Mail This Article
×
ലണ്ടൻ∙ 'ഫ്രണ്ട്സ് ഓഫ് ക്രൂ' ഓണാഘോഷം സംഘടിപ്പിച്ചു . ഓണപ്പൂക്കളം ഒരുക്കി ചെണ്ട മേളത്തോടു കൂടി മാവേലിയെ വരവേറ്റുകൊണ്ടാണ് ആഘോഷം തുടങ്ങിയത്. പ്രസിഡന്‍റ് നീതു മസ്കിൽ ,സെക്രട്ടറി ജോമോൻ മാത്യു ,ട്രഷറർ ജിജോ ഫ്രാൻസിസ് എന്നിവർ ചേർന്ന് നിലവിളക്കു കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. പിന്നീട് 'ഫ്രണ്ട്‌സ് ഓഫ് ക്രൂ' വിന്‍റെ പുതിയ നേതൃത്വത്തെ പരിചയപ്പെടുത്തുകയും ചെയ്തു.
മെഗാതിരുവാതിരയും ,കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ ഇനം പ്രോഗ്രാമുകളും, സോണി ക്രൂ സംഘടിപ്പിച്ച ഗാനമേളയും പരിപാടികൾക്കു കൊഴുപ്പേകി.പഠനത്തിൽ നേട്ടങ്ങൾ കരസ്ഥമാക്കിയവരെ പ്രശംസാ പത്രങ്ങൾ നൽകി ആദരിച്ചു .
English Summary:
'Friends of Crew' organized Onam Celeberation
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.