ADVERTISEMENT

ഓസ്​ലോ ∙ നോർവേ മലയാളി അസോസിയേഷന്‍റെ (നന്മ)  2024 ലെ ഓണാഘോഷങ്ങൾ ഓസ്​ലോയിൽ നടന്നു. നോർവേയിലെ ഇന്ത്യൻ സ്ഥാനപതി അക്വിനോ വിമൽ മുഖ്യാതിഥി ആയിരുന്നു. 

nanma-onam-celebrations-were-held-in-oslo2

വയനാട് ദുരന്തത്തിൽ ജീവൻ നഷ്ട്ടപെട്ടവർക്ക് വേണ്ടി മൗന പ്രാർഥനയോടെ ആരംഭിച്ച പരിപാടികൾ  പ്രസിഡന്റ് സിനി ചാക്കോ, സെക്രട്ടറി അജിത് രാജശേഖരൻ പിള്ള, വൈസ്  പ്രസിഡന്റ് അബ്ദുല്ല കൊക്കോട്ടിൽ, ട്രഷറർ ലക്ഷ്‌മി എസ് നായർ, ഐടി കോ-ഓഡിനേറ്റർ ലിനേഷ് രാഘവൻ എന്നിവർ വിളക്ക് തെളിച്ചു ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി അജിത് രാജശേഖരൻ പിള്ള സ്വാഗതം ആശംസിച്ചു.  പ്രസിഡന്റ് സിനി ചാക്കോ ഓണാശംസകൾ നേർന്നു.

nanma-onam-celebrations-were-held-in-oslo1

മുഖ്യാതിഥി ആയ നോർവേയിലെ ഇന്ത്യൻ സ്ഥാനപതി അക്വിനോ വിമൽ നാന്മയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. നന്മ മലയാളം മിഷനിലെ കുട്ടികൾക്കുള്ള ലൈബ്രറി അദ്ദേഹം ഉദ്‌ഘാടനം ചെയ്തു.  വിവിധ കലാപരിപാടികൾ, ഓണക്കളികൾ, വടംവലി, സ്‌കിറ്റുകൾ എന്നിവ അരങ്ങേറി. സ്റ്റാലിൻ ബാബുവും സംഘവും നടത്തിയ ഗാനമേള ചടങ്ങിലെ പ്രധാന ആകർക്ഷണമായിരുന്നു.

English Summary:

Nanma Onam Celebrations were held in Oslo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com