നോട്ടിങ്ങാം മുദ്ര ആർട്സ് മലയാളി അസോസിയേഷന്റെ ഓണാഘോഷം വർണ്ണഗംഭീരമായി
Mail This Article
നോട്ടിങ്ങാം ∙ യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിൽ ഒന്നായ നോട്ടിങ്ങാം മുദ്ര ആർട്സിന്റെ ഓണാഘോഷം വർണ്ണഗംഭീരമായി. ഹിന്ദു ടെമ്പിൾ ആൻഡ് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന ആഘോഷത്തിൽ നൂറുകണക്കിന് മലയാളി കുടുംബങ്ങൾ പങ്കെടുത്തു. സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം നാട്ടിൽ നിന്ന് മക്കളെയും കൊച്ച് മക്കളെയും കാണുവാൻ എത്തിയ മാതാപിതാക്കൻമാരെ കൊണ്ടു തിരി തെളിയിച്ചാണ് നിർവഹിച്ചത്.
ആവേശകരമായ കമ്പവലിയുടെ അതിഗംഭീരമായ വാശിയേറിയ മൽസരത്തിൽ നോട്ടിങ്ങാം വാരിയേഴ്സ് ടീം ജേതാക്കളായി. കലകളെയും കലാകാരന്മാരെയും ഏക്കാലവും നെഞ്ചിലേറ്റിയ മുദ്രയുടെ ഈ വർഷത്തെ ഓണാഘോഷം നിറഞ്ഞ സദസ്സുകൊണ്ടും, കുട്ടികളുടെയും മുതിർന്നവരുടെയും നിരവധി കലാപരിപാടികൾ കൊണ്ടും അതിമനോഹരമായി ആഘോഷിച്ചതായി അസോസിയേഷൻ കമ്മിറ്റി വിലയിരുത്തി.
കലാപരിപാടികൾ അവതരിപ്പിച്ച എല്ലാ കുട്ടികൾക്കും കമ്മിറ്റി സർട്ടിഫിക്കറ്റും, മെഡലും നൽകുകയും അരങ്ങേറ്റം കുറിച്ച കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു. ഡിജെയും വിഭവസമൃദ്ധമായ ഭക്ഷണവും ആഘോഷങ്ങളെ അതിമനോഹരമാക്കി. മുദ്രയുടെ പ്രോഗ്രാം മനോഹരമാക്കിയ സ്പോൺസർമാരായ ഔൾ ഫിനാൻഷ്യൽസ് ലിമിറ്റഡ്, ക്ലിഫ്റ്റൺ പോസ്റ്റ് ഓഫീസ് ആൻഡ് കേരള സ്റ്റോർസ്, ഷിബു ഫിഷ് ആൻഡ് മീറ്റ്, യു ഷോപ്പ് നോട്ടിങ്ങാം, ബെസ്റ്റ് ബൈറ്റ് ബേക്കേഴ്സ്, കണ്ടെയ്നയർ, ക്യാരിബാഗ്സ് എന്നിവരെമുദ്ര കമ്മിറ്റി പ്രത്യേകമായി ഓർക്കുകയും നന്ദിയർപ്പിക്കുകയും ചെയ്തു. മുദ്രയുടെ അടുത്ത പ്രോഗ്രാം ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം ജനുവരി 4 ന് നടത്തുവാൻ തീരുമാനിച്ചു.
വാർത്ത ∙ നെബിൻ സി ജോസ്