ADVERTISEMENT

ഹോഫ്ഡോര്‍പ്(നോര്‍ത്ത് ഹോളണ്ട്) ∙ നെതര്‍ലാന്‍ഡിലെ നോര്‍ത്ത് ഹോളണ്ടിലുള്ള ഹാര്‍ലെമ്മേര്‍മീര്‍ മുനിസിപ്പാലിറ്റിയിലെ മലയാളി അസോസിയേഷനായ ''ഹമ്മ'' (HAMMA) ഓണാഘോഷം സംഘടിപ്പിച്ചു.  ഇന്ത്യന്‍ എംബസിയിലെ അംബാസിഡറിന്‍റെ താല്‍ക്കാലിക ചുമതല വഹിക്കുന്ന മലയാളി കൂടിയായ ജിന്‍സ് മറ്റം കുടുംബസമേതം ചടങ്ങില്‍ പങ്കെടുത്തു. ഹമ്മയുടെ പ്രതിനിധി റൈവിന്‍ ചെറിയാന്‍, ജെന്‍സ് മറ്റം എന്നിവര്‍ ചേര്‍ന്ന് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. 

hamma-onam1
ഹമ്മ ഓണാഘോഷം സംഘടിപ്പിച്ചു
hamma-onam6
ഹമ്മ ഓണാഘോഷം സംഘടിപ്പിച്ചു
hamma-onam5
ഹമ്മ ഓണാഘോഷം സംഘടിപ്പിച്ചു
hamma-onam2
ഹമ്മ ഓണാഘോഷം സംഘടിപ്പിച്ചു
hamma-onam4
ഹമ്മ ഓണാഘോഷം സംഘടിപ്പിച്ചു
hamma-onam3
ഹമ്മ ഓണാഘോഷം സംഘടിപ്പിച്ചു
hamma-onam
ഹമ്മ ഓണാഘോഷം സംഘടിപ്പിച്ചു
hamma-onam1
hamma-onam6
hamma-onam5
hamma-onam2
hamma-onam4
hamma-onam3
hamma-onam

മുന്‍ ഡച്ച് കൗണ്‍സിലറും ഇന്ത്യന്‍ വംശജയുമായ പ്രാച്ചി വാന്‍ ബ്രാണ്ടെന്‍ബര്‍ഗ് കുല്‍ക്കര്‍ണിയുടെ അഭാവം ഉണ്ടായെങ്കിലും ആഘോഷത്തിന് ആശംസകള്‍ അറിയിച്ചു. മാവേലിയുടെ സന്ദര്‍ശനം, തിരുവാതിര, സിനിമാറ്റിക് ഡാന്‍സ് ഉള്‍പ്പെടെയുള്ള കലാരൂപങ്ങള്‍, സിനിമാ ക്വിസ്, കുട്ടികളുടെ കലാ സാംസ്കാരിക പ്രകടനങ്ങള്‍, വടംവലി, നാരങ്ങ സ്പൂണ്‍ നടത്തം, കസേരകളി സുന്ദരിക്ക് പൊട്ടുകുത്തല്‍ തുടങ്ങിയ പരിപാടികളും ആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. 

English Summary:

Hamma organized an Onam celebration.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com