ഹെര്‍ണെ സെന്‍റ് മേരീസ് യാക്കോബായ പള്ളി പെരുന്നാളും വാർഷികവും ആഘോഷിച്ചു
Mail This Article
ഹെര്‍ണെ ∙ ജർമനിയിലെ പ്രഥമ യാക്കോബായ ഇടവകയായ ഹെര്‍ണെ സെന്‍റ് മേരീസ് മലങ്കര യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ പ്രധാന പെരുന്നാളും 20–ാം വാര്‍ഷികവും യൂറോപ്പ് ഭദ്രാസനാധിപൻ ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തി. പെരുന്നാള്‍ ദിനമായ 14 ന് വിശുദ്ധ കുര്‍ബാനയയ്ക്കും സ്ലീബാ പെരുന്നാള്‍ ശുശ്രുഷയ്ക്കും മെത്രാപ്പൊലീത്ത കാര്‍മികത്വം വഹിച്ചു.
20 വര്‍ഷമായി ഇടവകയില്‍ സ്തുത്യര്‍ഹമായ ശുശ്രൂഷ ചെയ്യുന്ന സ്ഥാപക വികരി റവ.ഡോ. തോമസ് മണിമലയുടെ സേവനത്തെ ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് പ്രശംസിച്ചു. ഹെര്‍ണെ സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവക വികാരി റവ. ഫാ. സാമുവല്‍ ഗൂമുസ് കോറെപ്പിസ്കോപ്പാ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു.
റവ. ഫാ. ഏബ്രാഹാം പുതുശ്ശേരി, അഡ്വ. മാത്യു കുളമടയില്‍, മോളി കളിംകൂട്ടില്‍, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു. . വികാരി, വിവിധ പെരുന്നാള്‍ കമ്മറ്റികൾ, സെക്രട്ടറി ബേസില്‍ തോമസ്, ട്രസ്റ്റി മിഥുന്‍ സണ്ണി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.