സെംപിയോണെ സ്റ്റാഴ്സിന്റെ ഓണാഘോഷവും പത്താം വാർഷികവും
Mail This Article
റോം ∙ ഇറ്റലിയിലെ റോമിൽ സെംപിയോണെ സ്റ്റാർസിന്റെ ഓണാഘോഷവും പത്താം വാർഷികവും വിപുലമായി ആഘോഷിച്ചു. പ്രസിഡന്റ് ബിനോയ് കരവാളൂർ അധ്യക്ഷതവഹിച്ച യോഗത്തിൽ രക്ഷാധികാരികളായ ബേബി കോഴിക്കാടൻ, ഷിബു പോൾ,അബ്രഹാം നിരപ്പേൽ എന്നിവർ ചേർന്ന് തിരിതെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. ബേബി കോഴിക്കാടൻ ഉദ്ഘാടന പ്രസംഗം നടത്തി. സിറോ മലബാർ ഇടവക വികാരി റവ:ഫാദർ ബാബു പാണാട്ടുപറമ്പിൽ ഓണസന്ദേശം നൽകി, പത്ത് വർഷത്തെ പ്രവർത്തനങ്ങൾ അടങ്ങിയ വിഷ്വൽ പ്രസൻ്റേഷന്റെ സ്വിച്ച് ഓൺ കർമ്മം അലിക് ഇറ്റലിയുടെ പ്രസിഡൻ്റ് ഷൈൻ റോബർട്ട് ലോപ്പസ് നിർവഹിച്ചു. ഹിന്ദു കൾച്ചറൽ അസോസിയേഷൻ പ്രതിനിധി സിന്ധു ജി ആശംസകൾ അറിയിച്ചു.
മാവേലി ആയി വന്ന ബിജി ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി, ഓണസദ്യയ്ക്ക് ശേഷം അവതരിപ്പിച്ച കലാപരിപാടികൾ ഒണാഘോഷത്തിന് കൂടുതൽ നിറം പകർത്തി. സ്വദേശിയായ ജൂലിയെ ദാനതെ ആലപിച്ച മലയാളം പാട്ടുകൾ വേറിട്ട അനുഭവമായി.