ADVERTISEMENT

റോം∙ റോമിൽ വിശുദ്ധ എവുപ്രാസ്യയുടെ തിരുനാൾ സിറോ മലബാർ സഭ ബത്തിസ്ത്തിനി യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ  ആഘോഷിച്ചു. മാർ പോൾ ആലപ്പാട്ടിന്‍റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബ്ബാന നടന്നു. യൂറോപ്പിന്‍റെ വികാരി ജനറാളായ ഫാ. ബാബു പാണാട്ട്പറമ്പിൽ, സിഎംഐ സഭയുടെ മുൻ പ്രൊക്കുറേറ്റർ ജനറാൾ ഫാ. ചെറിയാൻ തുണ്ടു പറമ്പിൽ,     വത്തിക്കാൻ റേഡിയോയിലെ ഫാ. ജിനു ,ഫാ.  ജിജോ , സഹ വികാരിമാരായ ഫാ. സെബാസ്റ്റ്യൻ ഇട്ട്യയപാറ, ഫാ. ജിന്‍റോ പടയാട്ടിൽ  എന്നിവർ സഹകാർമ്മികർ ആയിരുന്നു.

the-feast-of-st-euphrasia2

റോമിലെ  സിഎംസി സമൂഹത്തിലെ സിസ്റ്റർ ലിസ്സിയയുടെ നേതൃത്ത്വത്തിൽ സി എം സി സഭയോടു ചേർന്നുകൊണ്ടുള്ള തിരുനാളായിരുന്നു നടന്നത്.  മുത്തുകുടകൾ, വെള്ളി കുരിശുകൾ , സ്വർണ്ണ കുരിശുകൾ എന്നിവയോടു കൂടിയ മനോഹരമായ  പ്രദിക്ഷണം നടന്നു. ശേഷം യൂണിറ്റിലെ യുവജനങ്ങളും കുട്ടികളും ചേർന്നു രജനി  പ്രസാദിന്‍റെ നേതൃത്ത്വത്തിൽ നടത്തിയ പെട്ടി കട എല്ലാവർക്കും ആവേശം നിറഞ്ഞതായിരുന്നു.

the-feast-of-st-euphrasia

 ഡോ. ജോൺ മണ്ണൂരാൻപറമ്പിൽ തിരുനാൾ കൺവീനറായി പ്രവർത്തിച്ചു. യൂണിറ്റ് പ്രസിഡന്‍റ് വിൻസെന്‍റ് ചക്കാലമറ്റത്ത് എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ട് തിരുനാൾ ആഘോഷങ്ങൾ സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com