ബിഎംഎ അംഗങ്ങൾക്ക് സ്പെഷൽ ഹൂഡി
Mail This Article
ബോൺമൗത്ത് ∙ ബിഎംഎ അസോസിയേഷൻ അംഗങ്ങൾക്ക് ഇനി സ്പെഷൽ ഹൂഡി. ഏതൊരു കാലാവസ്ഥയിലും ധരിക്കുവാൻ സാധിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന സ്റ്റൈലിഷും സുഖപ്രദവുമായ ഹൂഡികളാണ് ബിഎംഎ അംഗങ്ങൾക്ക് വിതരണം ചെയ്തത്. അസോസിയേഷൻ ഭാരവാഹികളുടെയും റജിസ്റ്റർ ചെയ്ത അംഗങ്ങളുടെയും സാന്നിധ്യത്തിൽ മെയ്‌റിക് പാർക്കിലായിരുന്നു ചടങ്ങ്.
'പുതിയ ഹൂഡി അവതരിപ്പിച്ചതിന്റെ ത്രില്ലിലാണ് ഞങ്ങൾ. അസോസിയേഷൻ അംഗളോടുള്ള പ്രതിബദ്ധതയും പരസ്പരം പിന്തുണയ്‌ക്കാനുള്ള ഞങ്ങളുടെ സന്നദ്ധതയെയും ഇത് പ്രതിനിധീകരിക്കുന്നു. വരാനിരിക്കുന്ന ശൈത്യകാലത്ത് ബിഎംഎ അംഗങ്ങൾക്ക് ഇതു ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു. യുകെയിൽ ആദ്യമായാണ് ഇങ്ങനെ ഒരു ആശയം ഒരു മലയാളി സംഘടന അംഗങ്ങൾക്കായി മുന്നോട്ട് കൊണ്ടു വരുന്നത് ' - അസോസിയേഷൻ സെക്രട്ടറി ബിനു ബേബി പറഞ്ഞു.
ബോൺമൗത്ത്, ക്രൈസ്റ്റ് ചർച്ച്, പൂൾ പ്രദേശങ്ങളിലെ മലയാളികളെ സഹായിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പുതുതായി രൂപീകരിച്ച കൂട്ടായ്മയാണ് ബോൺമൗത്ത് മലയാളി അസോസിയേഷൻ (ബിഎംഎ). ബിസിപി കൗൺസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനയാണ്.