ADVERTISEMENT

മാഞ്ചസ്റ്റർ ∙ മാഞ്ചസ്റ്റർ ബറി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷവും 2024-2025 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സെപ്റ്റംബർ 21 ശനിയാഴ്ച ബറി യുക്രെയ്ൻ സോഷ്യൽ ക്ലബ്‌ ഹാളിൽ വച്ച് നടത്തപ്പെട്ടു. കുട്ടികളും മുതിർന്നവരും ഉൾപ്പടെ ഏകദേശം നൂറ്റിഅമ്പതോളം ആളുകൾ ഓണാഘോഷത്തിൽ പങ്കുചേർന്നു. മാവേലിയെ ചെണ്ട മേളത്തിന്റെ അകമ്പടിയോടു കൂടെ കുട്ടികളും മുതിർന്നവരും സ്വീകരിച്ചു.

ഓണപൂക്കളം, തിരുവാതിര, കലാപരിപാടികൾ, ഓണകളികൾ, വടംവലി എന്നിവ കണ്ട് ആസ്വദിക്കാനായി തദ്ദേശിയരായ ബ്രിട്ടിഷുകാരും ഉണ്ടായിരുന്നു. തുടർന്ന് ഓണ സദ്യയും അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.

പ്രസിഡന്റ്‌ ബെൻസി അർജുനൻ, സെക്രട്ടറി അലൻ കുര്യൻ, വൈസ് പ്രസിഡന്റ്‌ ജോബിൻ തട്ടാൻകുന്നേൽ, ട്രഷറർ സുബിത് കുറിയക്കോസ് എന്നിവരെയും അതോടൊപ്പം 12 അംഗ എക്സിക്യൂട്ടീവ് മെമ്പർമാരെയും പൊതുയോഗം തിരഞ്ഞെടുത്തു. പ്രസിഡന്റ്‌, സെക്രട്ടറി എന്നിവർ ബറി അസോസിയേഷനിൽ ഉള്ള മലയാളികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. രാവിലേ 10 മണി മുതൽ ആരംഭിച്ച ഓണാഘോഷം വൈകിട്ട് ഡിജെക്ക് ശേഷം 6 മണിയോടുകൂടെ സമാപിച്ചു.

English Summary:

Manchester Bury Malayali Association onam celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com