ADVERTISEMENT

ബര്‍ലിന്‍ ∙ ലബനനില്‍ എത്രയും വേഗം വെടിനിര്‍ത്തല്‍ നടപടി ഉണ്ടാവേണ്ടതിന്റെ ആവശ്യകത യുഎന്‍ ജനറല്‍ അസംബ്ലിയിൽ ചൂണ്ടിക്കാട്ടി ജര്‍മനിയുടെ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക്.  ബുധനാഴ്ച ഫ്രാന്‍സും ജര്‍മനിയും  യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ചര്‍ച്ചകള്‍ക്കായി 21 ദിവസത്തെ വെടിനിര്‍ത്തലിന് ആഹ്വാനം ചെയതിരുന്നു. 

തെക്കന്‍ ലബനന്‍ അതിര്‍ത്തി പട്ടണമായ ഷെബായില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പതംഗ കുടുംബം കൊല്ലപ്പെട്ടതായി മേയര്‍ മുഹമ്മദ് സാബ് പറഞ്ഞു.  ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ സൈന്യം ഏറ്റെടുത്തിട്ടില്ല. ലബനന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഈ ആഴ്ച  ലബനനില്‍ 700 ഓളം പേര്‍ കൊല്ലപ്പെട്ടു എന്നാണ് കണക്ക്.

English Summary:

Germany Backs Lebanon Cease-Fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com