സെന്‍റ് കാർലോ അക്ക്യൂട്ടിസ് ഫുട്ബോൾ ടൂർണമെന്‍റ് സെപ്റ്റംബർ 28ന്
Mail This Article
ലിമറിക്ക് ∙ സിറോ മലബാർ യുവജന പ്രസ്ഥാനം (SMYM) അയർലൻഡിന്‍റെ ആഭിമുഖ്യത്തിൽ സെന്‍റ് കാർലോ അക്ക്യൂട്ടിസ് ഫുട്ബോൾ ടൂർണമെന്‍റ് സെപ്റ്റംബർ 28ന് ലിമറിക്കിലെ സാൻചോയിൽ സ്പോർട്സ് കോംപ്ലക്സിൽ നടക്കും. അയർലൻഡിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 9 ടീമുകൾ പങ്കാളികളാകുന്ന ഈ ടൂർണമെന്‍റ് രാവിലെ 9:30 ന് ആരംഭിക്കും. ഒരു ദിവസം കൊണ്ട് പുർത്തിയാകുന്ന വിധത്തിൽ രണ്ട് ഗ്രൗണ്ടുകളിലായിട്ടാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.
ടൂർണമെന്‍റിന്‍റെ എല്ലാ ഒരുക്കങ്ങളും ലിമറിക്ക് സിറോ മലബാർ പള്ളി ട്രസ്റ്റിമാരും ഇടവക കമ്മിറ്റിയും ചേർന്ന് പൂർത്തിയാക്കി. ടൂർണമെന്‍റിന്‍റെ ഔപചാരിക ഉദ്ഘാടനം ലിമറിക്ക് സിറോ മലബാർ പള്ളി വികാരി ഫാ. പ്രിൻസ് മലയിൽ നിർവഹിക്കും. വിജയികൾക്ക് 600 യൂറോ, ട്രോഫി, മെഡലുകൾ എന്നിവയും റണ്ണേഴ്സ് അപ്പിന് 350 യൂറോ, ട്രോഫി, മെഡലുകൾ എന്നിവയും മികച്ച ഗോൾ സ്‌കോറർ, മികച്ച കളിക്കാരൻ, മികച്ച ഗോൾകീപ്പർ എന്നീ വിഭാഗങ്ങളിൽ പ്രത്യേക ട്രോഫികളും നൽകും.