നോർത്ത് ഡെവൺ മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Mail This Article
ബാൻഡ്സ്റ്റേപ്പിൾ ∙ നോർത്ത് ഡെവൺ മലയാളി അസോസിയേഷന്‍, 2024 - 2026 വര്‍ഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്‍റ് ജോഷി ജോണി, വൈസ് പ്രസിഡന്‍റ് അൻസു ടി ബെന്നി, സെക്രട്ടറി ജോസ് എം ഫ്രാൻസിസ്, ട്രഷറര്‍ ഷിൻസൺ ഡേവിസ്, കോഓർഡിനേറ്റർ ഡോണ മെറിൻ മനുവൽ, അസിസ്റ്റന്‍റ് കോഓർഡിനേറ്റർ പ്രവീൺ തോമസ്, പിആര്‍ഒ ആൻഡ് ഐടി മാത്യൂസ് ജോയി, യൂത്ത് കോഓർഡിനേറ്റർ ചാർളി ചെറിയാൻ, എക്സിക്യൂട്ടീവ് കമ്മിറ്റി റ്റോമിൻ തോമസ്, രേഷ്മ സുനിൽ, ബബിത ബി നായർ എന്നിവരാണ് പുതിയ ഭാരവാഹികൾ.
സ്ഥാനം ഒഴിയുന്ന പ്രസിഡന്‍റ് ദിലി ജോസ് അധ്യക്ഷത വഹിച്ച വാര്‍ഷിക പൊതുയോഗത്തില്‍ സെക്രട്ടറി അനീഷ് വിൻസെന്‍റ് സ്വാഗതവും ട്രഷറര്‍ ജിതേഷ് ലുക്കോസ് ആശംസയും രേഖപ്പെടുത്തി. സെപ്റ്റംബർ 27ന് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ നടന്ന ആദ്യ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വച്ച് ക്രിസ്മസ് ന്യൂ ഇയര്‍ പ്രോഗ്രാം ജനുവരിയിൽ നടത്തുവാന്‍ തീരുമാനിക്കുകയും അതിനായി പ്രത്യേക കമ്മറ്റിക്ക് രൂപം നല്‍കുകയും ചെയ്തു.