ഹേമ സംഘടിപ്പിച്ച പൂവിളി സമാപിച്ചു
Mail This Article
യുകെ ∙ ഹെറിഫോഡിലെ ഏറ്റവും പഴയതും വലുതുമായ മലയാളി സംഘടന ഹെയർഫോർഡ് മലയാളി അസോസിയേഷൻ ‘ഹേമ’ യുടെ ഈ വർഷത്തെ ഓണാഘോഷം സമാപിച്ചു. സെപ്റ്റംബർ 21 ശനിയാഴ്ച രാവിലെ 10 മണിയോടെ തുടങ്ങിയ പരിപാടികൾ രാത്രി 9 വരെ നീണ്ടു നിന്നു. സെന്റ് മേരിസ് സ്കൂൾ സ്റ്റേഡിയത്തിൽ ഹേമ പ്രസിഡന്റ് സാജൻ ജോസഫാണ് ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
പൊതു സമ്മേളനവും അവാർഡ് ദാനവും വിവിധ കലാ പരിപാടികളും അരങ്ങേറി. UUKMA (Union of UK malayalee Association) ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ വീശിഷ്ട അഥിതിയായി. ഹേമ സെക്രട്ടറി ജിൻസ് വരിക്കാനിക്കൽ ഓണാഘോഷ വിളംബരം നടത്തി.
പൂക്കളം, പുലിക്കളി, മാവേലി എഴുന്നള്ളത്ത്, ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, വടം വലി, ഉറിയടി, മെഗാ തിരുവാതിര, ഹേമ കലാ പ്രതിഭകൾ അവതരിപ്പിച്ച വിവിധ കലാ പ്രകടനങ്ങൾ കൂടാതെ പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിച്ച ‘ആട്ട ക്കളം’ എന്ന നാടൻ പാട്ടു മേളവും നടന്നു. രുചികരമായ ഓണാസദ്യയുമുണ്ടായിരുന്നു. എല്ലാവർക്കും ഹേമ എക്സിക്യുട്ടീവ് കമ്മറ്റി നന്ദി രേഖപ്പെടുത്തി