ADVERTISEMENT

സ്വിൻഡൻ ∙ വിൽഷെയർ മലയാളി അസോസിയേഷന്‍റെ ഓണാഘോഷവും 20–ാം വാർഷികാഘോഷവും സംഘടിപ്പിച്ചു. സ്വിൻഡൻ മേയർ ഇമിത്യാസ് ഷെയ്ക് ഉദ്ഘാടനം ചെയ്തു. യുകെ നിയമ മന്ത്രി ഹെയ്‌ദി അലക്സണ്ടർ മുഖ്യ പ്രഭാഷണം നടത്തി.  ബേസിങ്സ്‌റ്റോക്ക് കൗൺസിലർ സജീഷ് ടോം ഫാ. സജി നീണ്ടൂർ എന്നിവർ വിശിഷ്ടതിഥികളായിരുന്നു. ഓണക്കളികളും സ്വിൻഡൻ സ്റ്റാർസിന്‍റെ ചെണ്ടമേളവും പുലികളിയും കലാമേളയും മട്ടാഞ്ചേരി കാറ്ററേഴ്സ് ഒരുക്കിയ ഓണസദ്യയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. 

wiltshire-malayalee-association-conducted-onam-celebration-5
വിൽഷെയർ മലയാളി അസോസിയേഷന്റെ ഓണാഘോഷം
wiltshire-malayalee-association-conducted-onam-celebration-7
വിൽഷെയർ മലയാളി അസോസിയേഷന്റെ ഓണാഘോഷം
wiltshire-malayalee-association-conducted-onam-celebration-6
വിൽഷെയർ മലയാളി അസോസിയേഷന്റെ ഓണാഘോഷം
wiltshire-malayalee-association-conducted-onam-celebration-4
വിൽഷെയർ മലയാളി അസോസിയേഷന്റെ ഓണാഘോഷം
wiltshire-malayalee-association-conducted-onam-celebration-1
വിൽഷെയർ മലയാളി അസോസിയേഷന്റെ ഓണാഘോഷം
wiltshire-malayalee-association-conducted-onam-celebration-3
വിൽഷെയർ മലയാളി അസോസിയേഷന്റെ ഓണാഘോഷം
wiltshire-malayalee-association-conducted-onam-celebration-5
wiltshire-malayalee-association-conducted-onam-celebration-7
wiltshire-malayalee-association-conducted-onam-celebration-6
wiltshire-malayalee-association-conducted-onam-celebration-4
wiltshire-malayalee-association-conducted-onam-celebration-1
wiltshire-malayalee-association-conducted-onam-celebration-3

പ്രസിഡന്‍റ് പ്രിൻസ്‌മോൻ മാത്യു, സെക്രട്ടറി പ്രദീഷ് ഫിലിപ്പ് , പ്രോഗ്രാം കോർഡിനേറ്റർസ്, മെൽവിൻ മാത്യു, അഞ്ജന സുജിത് കമ്മിറ്റി അംഗങ്ങൾ: പ്രിൻസ്‌മോൻ മാത്യു, പ്രദീഷ് ഫിലിപ്പ്, സജി മാത്യു, സോണി കാച്ചപ്പിള്ളി, അഗസ്റ്റിൻ ജോസഫ്, സിസി ആന്‍റണി, ഗീതു അശോകൻ, മാത്യു കുര്യാക്കോസ്, ലൂക്കോസ് തോമസ്, സജി ജോർജ്, ജോസ് ഞാളിയത്ത്, മനു ജോസഫ്, ജോർജ് കുര്യാക്കോസ്, ജോബി ജോസ്, ജിൻസ് ജോസഫ് , രാജേഷ് നടേപ്പിള്ളി എന്നിവരാണ്. ഡബ്ല്യൂഎംഎ സുവനീർ കമ്മറ്റി അംഗങ്ങൾ: ജെയ്‌മോൻ ചാക്കോ (ചീഫ് എഡിറ്റർ) റെയ്‌മോൾ നിധീരി (സബ് എഡിറ്റർ ) പ്രിൻസ്‌മോൻ മാത്യു, പ്രദീഷ് ഫിലിപ്പ്, സജി മാത്യു, സോണി കാച്ചപ്പിള്ളി, രാജേഷ് നടേപ്പിള്ളി, ടെസ്സി മാത്യു, ബിജു ചാക്കോ, ഡോൽജി പോൾ, ആൽബി ജോമി,അഭിലാഷ് അഗസ്റ്റിൻ ,ഹരീഷ് കെ പി എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. 

ഇക്കഴിഞ്ഞ ജിസിഎസ്‌സി പരീക്ഷയിൽ മികച്ച വിജയം നേടിയ അലൻ സെബിക്ക് സമ്മാനം നൽകി.  ഫാ. സജി നീണ്ടൂർ ഈ വർഷത്തെ എ ലെവൽ പരീക്ഷയിൽ മികച്ച വിജയം നേടിയ എൽദോ ബെന്നിക്ക് സമ്മാനം നൽകി. ബിഗ് ബെൻ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത ഹന്ന മറിയം മുസ്തഫയെ ആദരിച്ചു. 

സോനാ ബേബിയും അൽഫി മാത്യുവുമാണ് പരിപാടി അവതാരകരായിരുന്നത്. സോണി കാച്ചപ്പിള്ളിയും പോൾസൺ ജോസും സംയുക്തമായൊരുക്കിയ ശബ്ദവും വെളിച്ചവും പരിപാടികൾക്ക് മിഴിവേകി. ഓണാഘോഷത്തോടനുബന്ധിച്ചു ബെറ്റർഫ്രെയിംസ് രാജേഷ് നടേപ്പിള്ളി ഫൊട്ടോഗ്രാഫിയും സോജി തോമസ് വിഡിയോഗ്രാഫിയും നിർവഹിച്ചു. പ

English Summary:

Wiltshire Malayalee Association conducted Onam Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com