ADVERTISEMENT

പാരിസ് ∙ ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി നിർത്തിവച്ച് ഫ്രാന്‍സ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയാണ് ആയുധകയറ്റുമതി നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചത്. 

ലബനൻ അതിർത്തി കടന്ന് ഇസ്രയേൽ നടത്തിയ കരയാക്രമണത്തെയും  ഇമ്മാനുവൽ മക്രോ വിമർശിച്ചു. പ്രശ്നത്തിന് രാഷ്ട്രീയമായ പരിഹാരമാണ് ഉണ്ടാവേണ്ടതെന്നും അതിനാല്‍ ഇസ്രയേലിനുള്ള ആയുധ കയറ്റുമതി നിര്‍ത്തുകയാണെന്നുമാണ് മക്രോ വ്യക്തമാക്കിയത്.

ഫ്രഞ്ച് പ്രസിഡന്റിന്റെ തീരുമാനത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിമർശിച്ചു. ആയുധ ഉപരോധത്തിന് ആഹ്വാനം ചെയ്യുന്നത് അപമാനകരമാണെന്നും ഫ്രാൻസിന്റെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെയും പിന്തുണ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇസ്രായേൽ വിജയിക്കുമെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം പ്രതിരോധ മന്ത്രാലയത്തിന്റെ വാർഷിക ആയുധ  കയറ്റുമതി റിപ്പോർട്ട് അനുസരിച്ച്, ഫ്രാൻസ് ഇസ്രയേലിന്റെ പ്രധാന ആയുധ ദാതാവല്ല.  കഴിഞ്ഞ വർഷം 33 മില്യൻ ഡോളറിന്റെ ആയുധകയറ്റുമതിയാണ്  ഇസ്രയേലിലേക്ക് ഫ്രാൻസ് നടത്തിയത്.

English Summary:

Macron urges halt to arms deliveries to Israel for use in Gaza.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com