ADVERTISEMENT

വട്ടാർഫോഡ് ∙ അയർലൻഡിലെ വാട്ടർഫോർഡ് സെൻ്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ചിലെ പരിശുദ്ധ പരുമല തിരുമേനിയുടെ 122ാം ഓർമ്മപ്പെരുന്നാൾ 2024 ഒക്ടോബർ 27 ന് കൊടിയേറി നവംബർ 2 ന് സമാപിക്കും. 27 ന് രാവിലെ 9 മണിക്ക് എഡ്മൺഡ് റൈസ് ചാപ്പലിൽ വച്ച് പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കലിൽ നിന്നു പ്രാർത്ഥിച്ച് ആശീർവദിച്ച കൊടി ഉയർത്തി ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്‌ ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്റ്റെഫാനോസ് മെത്രാപ്പൊലീത്ത പെരുന്നാൾ കൊടിയേറ്റ് നിർവ്വഹിക്കും. തുടർന്ന് നടക്കുന്ന വിശുദ്ധ കുർബ്ബാന അഭിവന്ദ്യ തിരുമേനി മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് സ്നേഹ വിരുന്നും ഇടവക കുടുംബ സംഗമവും നടക്കും. സൺഡേ സ്കൂൾ ടാലൻറ് മൽസര വിജയികൾക്കുള്ള സമ്മാന വിതരണം എബ്രഹാം മാർ സ്റ്റെഫാനോസ് മെത്രാപ്പൊലീത്ത നിർവഹിക്കും. ഒക്ടോബർ 31 വ്യാഴാഴ്ച വൈകിട്ട് 6 മണി മുതൽ ഓൺലൈൻ ധ്യാന യോഗം നടക്കും. ഗ്രിഗോറിയൻ വോയ്സിൻ്റെ നേതൃത്വത്തിൽ ഗാന ശുശ്രൂഷയും ഇടവക വികാരി റവ. ഫാദർ അനു ജോർജ് വചന ശുശ്രൂഷയും നടത്തും. 

നവംബർ 1ന് സേക്രട്ട് ഹാർട്ട് ഫോളി ചർച്ചിൽ വൈകിട്ട് 6.30 ന് സന്ധ്യാനമസ്കാരം തുടർന്ന് ഗാനശുശ്രൂഷ, വചന ശുശ്രൂഷ, ആശീർവാദം എന്നിവ ഉണ്ടായിരിക്കുന്നതാണ്. പ്രധാന പെരുന്നാൾ ദിവസമായ നവംബർ 2 ന് സേക്രട്ട് ഹാർട്ട് ഫോളി ചർച്ചിൽ രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരം തുടർന്ന് നടക്കുന്ന വിശുദ്ധ കുർബ്ബാനയ്ക്ക് ഫാ. ജോഷ്വാ പൂവത്തൂർ (കാൾവിൻ അച്ചൻ), ഫാ. എൽദോ ബാബു, ഫാ. അനു ജോർജ് എന്നിവർ കാർമ്മികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, ആശീർവാദം, ആദ്യഫല ലേലം, 2025 ലെ കലണ്ടർ പ്രകാശനം, നേർച്ചവിളമ്പ് എന്നിവ നടക്കും. പരിശുദ്ധ പരുമല തിരുമേനിയുടെ നാമധേയത്തിലുള്ള അയർലൻഡിലെ ഏക ദേവാലയമായ വാട്ടർഫോർഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിൽ പങ്കെടുക്കുവാനും അനുഗ്രഹം പ്രാപിക്കാനും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. അനു ജോർജ്, ട്രസ്റ്റി ജേക്കബ് സാം, സെക്രട്ടറി ബിജോയ് കുളക്കട എന്നിവർ അറിയിച്ചു.

English Summary:

Feast at Waterford St. Gregorios Orthodox Church is from October 27th to November 2nd

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com