ADVERTISEMENT

ലണ്ട‌ൻ ∙ ബ്രിട്ടിഷ് പ്രധാനമന്ത്രിയായതിന്റെ പഴയ ദീപാവലിയോർമ പങ്കിട്ട ഋഷി സുനക് ദീപാവലിത്തലേന്ന് പ്രതിപക്ഷ നേതൃപദവിയും ഒഴിഞ്ഞു. പാർലമെന്റ് ചോദ്യോത്തര വേളയിൽ പ്രധാനമന്ത്രി കിയേർ സ്റ്റാമെറുമായി സംവദിക്കുമ്പോഴാണ് 2 വർഷം മുൻപുള്ള ദീപാവലിക്കാണ് താൻ കൺസർവേറ്റീവ് പാർട്ടി നേതാവായതെന്ന കാര്യം സുനക് പങ്കുവച്ചത്. പ്രതിപക്ഷ നേതാവായി ഈ ദീപാവലിക്ക് പടിയിറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൺസർവേറ്റീവ് പാർട്ടി നേതാവിനെ തിര‍ഞ്ഞെ‌ടുക്കാനുള്ള അന്തിമ വോട്ടെടുപ്പ് ശനിയാഴ്ച പൂർത്തിയാകും. കെമി ബേഡനോക്കും റോബർട്ട് ജെൻറിക്കും തമ്മിലാണു മത്സരം.

English Summary:

Rishi Sunak Bows out as UK Opposition Leader on Diwali

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com