ഒഐസിസി മാഞ്ചസ്റ്റർ റീജന്റെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു
![oicc-uk-pays-tribute-to-indira-gandhi-on-her-death-anniversary oicc-uk-pays-tribute-to-indira-gandhi-on-her-death-anniversary](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/europe/images/2024/11/1/oicc-uk-pays-tribute-to-indira-gandhi-on-her-death-anniversary.jpg?w=1120&h=583)
Mail This Article
ബോൾട്ടൻ ∙ ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു ഒഐസിസി (യുകെ) മാഞ്ചസ്റ്റർ റീജിയന്റെ ആഭിമുഖ്യത്തിൽ 'ഇന്ദിരാജി രക്തസാക്ഷിത്വ ദിന അനുസ്മരണം' സംഘടിപ്പിച്ചു. മാഞ്ചസ്റ്ററിലെ ബോൾട്ടനിൽ വൈകിട്ട് 5 മണിക്ക് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ഒഐസിസി (യു കെ) നാഷനൽ കമ്മിറ്റി - റീജനൽ കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു.
ഒഐസിസി (യുകെ) നാഷനൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ഒഐസിസി (യുകെ) നാഷനൽ കമ്മിറ്റി വക്താവ്, മീഡിയ സെൽ റോമി കുര്യാക്കോസ്, നാഷനൽ കമ്മിറ്റി അംഗം ബേബി ലൂക്കോസ്, ബിന്ദു രാജു തുടങ്ങിയവർ അനുസ്മരണ സന്ദേശങ്ങൾ നൽകി.
![oicc-uk-pays-tribute-to-indira-gandhi-on-her-death-anniversary oicc-uk-pays-tribute-to-indira-gandhi-on-her-death-anniversary](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
രാജ്യത്തെ ഏക വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി, ബാങ്കുകളുടെ ദേശസാല്‍ക്കരണം, ദാരിദ്ര നിർമാർജ്ജനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ പരിഷ്‌കരണങ്ങളിലൂടെ രാജ്യശ്രദ്ധയാകര്‍ഷിച്ച ഭരണാധികാരിയും ദേശസ്നേഹം നെഞ്ചിലേറ്റിയ മഹാവ്യക്തിത്വമായിരുന്നെന്നും അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു. അനുസ്മരണ യോഗത്തിന് ശേഷം പ്രവർത്തകർ ഇന്ദിരാ ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.