ADVERTISEMENT

ഡബ്ലിൻ ∙ മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ചെറുമകനും ഇന്ത്യൻ നാഷനൽ കോൺഗ്രസ് വക്താവുമായ ആദർശ് ശാസ്ത്രിക്ക് ഡബ്ലിനിൽ ഐഒസി, ഒഐസിസി, കെഎംസിസി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ മോർഗൻ ഹോട്ടലിൽ സ്വീകരണം നൽകി. സ്വീകരണത്തിന് മറുപടി പറഞ്ഞു കൊണ്ട് കേരളത്തിൽ നിന്നും ജനവിധി തേടുന്ന പ്രിയങ്ക ഗാന്ധി, രാഹുൽ മാങ്കൂട്ടത്തിൽ, രമ്യ ഹരിദാസ് എന്നിവരെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് ആദർശ് ശാസ്ത്രി അഭ്യർഥിച്ചു.

യോഗത്തിൽ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റർ അധ്യക്ഷത വഹിച്ചു, ചെയർമാൻ ഗുരുഷരൺ സിങ്, വൈസ് പ്രസിഡന്റ് സാൻജോ മുളവരികൽ, ജോസഫ് തിറയിൽ, വിശാഖ് ആലപ്പുഴ, രാഹുൽ ശർമ്മ, മുഹമ്മദ് ആഷിഖ്, അപൂർവ, നജ്മൽ തുടങ്ങിയവർ സംസാരിച്ചു.
(വാർത്ത: റോണി കുരിശിങ്കൽപറമ്പിൽ)

English Summary:

Adarsh Shastri welcomed in Dublin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com