ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ദൈവശാസ്ത്ര ക്വിസ് മത്സരം 'ഉർഹ 2024' ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു
Mail This Article
ബർമിങ്ഹാം ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വർഷം ആചരിക്കുന്ന ദൈവശാസ്ത്ര വർഷത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി നടക്കുന്ന ദൈവ ശാസ്ത്ര ക്വിസ് മത്സരങ്ങളുടെ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. ഇടവക/ മിഷൻ /പ്രൊപ്പോസഡ്മിഷൻ തലത്തിൽ നടന്ന മത്സരങ്ങൾക്ക് ശേഷം റീജനൽ തലങ്ങളിൽ നടന്ന മത്സരത്തിന് ശേഷമാണ് ഫൈനലിസ്റ്റുകളായി 40 കുടുംബങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത്.
ക്വിസ് മത്സരത്തിന്റെ ഫൈനൽ നവംബർ 30 ന് ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ വച്ച് നടക്കും. മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും, മൂന്നാംസ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും നൽകും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിജയികൾക്കും, ഫൈനലിസ്റ്റുകൾക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.
ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളെയും ഉൾപ്പെടുത്തി നടക്കുന്ന പ്രാഥമിക എഴുത്തുമത്സരത്തിൽ വിജയികളാകുന്ന ആറ് ടീമുകളാണ് ലൈവ് ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്നത്. ക്വിസ് മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാതായി പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു അറിയിച്ചു.