ADVERTISEMENT

ബ്രിസ്റ്റോൾ∙  57 വർഷം മുൻപ് 75 വയസ്സുകാരിയെ  കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. നിലവിൽ 92  വയസ്സുള്ള ഇപ്‌സ്‌വിച്ചിലെ ക്ലാരൻസ് റോഡിൽ താമസിക്കുന്ന  റൈലാൻഡ് ഹെഡ്‌ലിയാണ് പ്രതി. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുറ്റവാളി പിടിയിലായത്. ഫോറൻസിക് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് കുറ്റവാളിയെ തിരിച്ചറിഞ്ഞത്.

1967-ൽ നടന്ന ഈ കൊലപാതകം അന്ന് ബ്രിസ്റ്റോളിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ, തെളിവുകളുടെ അഭാവം കാരണം കേസിൽ പ്രതിയെ പിടികൂടാൻ  പൊലീസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ 57 വർഷം കഴിഞ്ഞിട്ടും പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നില്ല. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ കേസിൽ ഇപ്പോൾ അറസ്റ്റ് നടന്നത്.

അറസ്റ്റിലായ 92 വയസ്സുകാരനെ ബ്രിസ്റ്റോൾ കോടതിയിൽ ഹാജരാക്കി. അദ്ദേഹത്തിനെതിരെ പീഡനം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കേസ് ക്രൗൺ കോടതിയിലേക്ക് വിടുകയും തുടർ നടപടികൾക്കായി കാത്തിരിക്കുകയാണെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

English Summary:

Ninety-two-year-old man charged with rape and murder of woman strangled to death 57 years ago

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com