ADVERTISEMENT

ലണ്ടൻ ∙ ചൊവ്വാഴ്ച നടന്ന യൂറോ മില്യൻസ് ലോട്ടറി നറുക്കെടുപ്പിൽ യുകെയിൽ വിറ്റു പോയ ടിക്കറ്റിന് 177 മില്യൻ പൗണ്ട് സമ്മാനം ലഭിച്ചതായി യുകെ നാഷനൽ ലോട്ടറി അധികൃതർ അറിയിച്ചു. ഏകദേശം 1893 കോടി ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ് സമ്മാനം. എന്നാൽ സമ്മാനം ആർക്കെന്ന വിവരം ലോട്ടറി വകുപ്പിന് ലഭ്യമായിട്ടില്ല. ലഭ്യമായാലും രഹസ്യമായി സൂക്ഷിക്കാൻ വിജയിക്ക് നിർദേശിക്കാം.

യുകെ കൂടാതെ അൻഡോറ, ഓസ്ട്രിയ, ബെൽജിയം, ഫ്രാൻസ്, അയർലൻഡ്, ഐൽ ഓഫ് മാൻ, ലിച്ചെൻസ്റ്റീൻ, ലക്സംബർഗ്, മൊണാക്കോ, പോർച്ചുഗൽ, സ്പെയിൻ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരും യൂറോ മില്യന്‍സ് ലോട്ടറി നറുക്കെടുപ്പിൽ പങ്കെടുക്കാറുണ്ട്. യൂറോ മില്യന്‍സ് ജാക്ക്‌പോട്ടിൽ 100 ​​മില്യനിലധികം നേടുന്ന പത്തൊൻപതാമത്തെ ആളാണ് കഴിഞ്ഞ ദിവസം നറുക്കെടുപ്പിലൂടെ വിജയിച്ചത്.

യുകെയിൽ നാഷണൽ ലോട്ടറി വിൽപ്പന  ആദ്യമായി  ആരംഭിച്ച കാംലോട്ടിന്റെ  ചിഹ്നം Image Credits: icenando/Istockphoto.com
യുകെയിൽ നാഷണൽ ലോട്ടറി വിൽപ്പന ആദ്യമായി ആരംഭിച്ച കാംലോട്ടിന്റെ ചിഹ്നം Image Credits: icenando/Istockphoto.com

ലക്കി സ്റ്റാർസ് 9 ഉം 12 ഉം ഉള്ള 7, 11, 25, 31, 40 തുടങ്ങിയ നമ്പറുകൾക്കാണ് ജാക്ക്പോട്ട് തുക നേടാനായത്. ചൊവ്വാഴ്ച ദിവസം ടിക്കറ്റ് എടുത്തവർ പരിശോധിച്ച് വിജയിച്ചതായി കരുതുന്നുവെങ്കിൽ യുകെ നാഷനൽ ലോട്ടറി വകുപ്പിനെ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ഈ വർഷത്തെ സൺഡേ ടൈംസ് റിച്ച് ലിസ്റ്റിൽ യഥാക്രമം 175 മില്യൻ, 170 മില്യൻ സമ്പാദ്യവുമായി ഇടം നേടിയ സംഗീതജ്ഞരായ ഹാരി സ്റ്റൈൽസ്, അഡെൽ എന്നിവരെക്കാൾ സമ്പാദ്യമുള്ളവരായി മാറും ചൊവ്വാഴ്ചത്തെ വിജയി. 

എല്ലാ ആഴ്ചകളിലും ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് നറുക്കെടുപ്പ്. രണ്ടര പൗണ്ടാണ് ഒരു ടിക്കറ്റിന്റെ വില. എല്ലാ തവണയും ഇത്രത്തോളം ഉയർന്ന തുക ലഭ്യമാകില്ല. ചിലപ്പോഴൊക്കെ വിജയി ഇല്ലാത്ത അവസരങ്ങളും ഉണ്ടാകാറുണ്ട്. ഇങ്ങനെ വിജയി ഇല്ലാതെ പോകുന്ന നറുക്കെടുപ്പിലെ സമ്മാന തുക കൂടി ചേർത്താണ് ഓരോ തവണയും നറുക്കെടുപ്പ് നടക്കുക. 2022  ജൂലൈയിൽ ലഭിച്ച 195 മില്യൻ പൗണ്ട്‌, 2022 മേയിൽ ലഭിച്ച 184 മില്യൻ  പൗണ്ട് എന്നിവയ്ക്ക്‌ ശേഷം യുകെ വിജയിക്ക്‌ ലഭിക്കുന്ന ഏറ്റവും വലിയ തുകയാണ് ഇത്തവണത്തേത്. യൂറോ മില്യൻസ് ടിക്കറ്റ് കൂടാതെ യുകെയിൽ മാത്രം നറുക്കെടുക്കുന്ന 1 പൗണ്ട് മുതൽ 2 പൗണ്ട് വരെ വിലയുള്ള നിരവധി ലോട്ടറികളും വിവിധ ദിവസങ്ങളിലായി നറുക്കെടുപ്പ് നടത്തുന്നുണ്ട്‌.

English Summary:

UK Man Wins ₹1804 Crore Jackpot Becomes Third-Biggest National Lottery Winner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT