ADVERTISEMENT

ബര്‍ലിന്‍ ∙  ജർമനിയിൽ ചോക്‌ലേറ്റിന്റെ സീസണല്‍ ഡിമാന്‍ഡിൽ കുറവ്. രാജ്യാന്തരതലത്തിൽ കൊക്കോ വില ഉയർന്നിട്ടും 2024ല്‍ ജര്‍മനിയില്‍ ചോക്‌ലേറ്റിന്റെ ഡിമാൻഡ് 1.6 ശതമാനം കുറഞ്ഞതായ് ദേശീയ ഏജൻസിയായ ഡെസ്റ്റാറ്റിസ് റിപ്പോർട്ട് ചെയ്തു. അതേസമയം കൊക്കോ ബീന്‍സ് പോലുള്ള അസംസ്കൃത വസ്തുക്കളുടെ വില 2023 നെ അപേക്ഷിച്ച് 50 ശതമാനം ഉയർന്നു.

വില ഉയ‍ർന്ന സാഹചര്യത്തിലും ജ‍മനിയിൽ ചോക്‌ലേറ്റ് ഉപഭോഗം ഉയർന്ന നിലയിലാണ്. 2018 ല്‍ ജര്‍മന്‍കാര്‍ പ്രതിവര്‍ഷം ഒൻപത് കിലോഗ്രാം ചോക്‌ലേറ്റാണ് കഴിച്ചത് ഇത് 2023 ആയപ്പോഴേക്കും അത് ഏകദേശം 10 കിലോഗ്രാമായി ഉയർന്നതായി റിപ്പോർട്ട്. 

NOVATO, CALIFORNIA - MARCH 22: Chocolates are displayed on a shelf at Celine's Sweets on March 22, 2024 in Novato, California. Cocoa futures prices have more than doubled since the beginning of the year and hit a record high of $8,940 per ton today. The spike in price is due to a shortage of cocoa and will likely result in higher prices for chocolate products ahead of the Easter holiday.   Justin Sullivan/Getty Images/AFP (Photo by JUSTIN SULLIVAN / GETTY IMAGES NORTH AMERICA / Getty Images via AFP)
Photo by JUSTIN SULLIVAN / GETTY IMAGES NORTH AMERICA / Getty Images via AFP.

ചോക്‌ലേറ്റ് ഇല്ലാതെ ജര്‍മനിയിൽ ക്രിസ്മസ് ഇല്ല. അവധിക്കാലത്ത് ജര്‍മനിയില്‍ ചോക്‌ലേറ്റിന് ആവശ്യക്കാരേറെയാണ്. കഴിഞ്ഞ വര്‍ഷം, ജര്‍മന്‍ മധുരപലഹാര വ്യവസായം ഏകദേശം 1.14 ദശലക്ഷം ടണ്‍ ചോക്‌ലേറ്റ് ഉല്‍പ്പന്നങ്ങള്‍ ഉത്പാദിപ്പിച്ചു. 2022-നെ അപേക്ഷിച്ച് 4.6 ശതമാനം വര്‍ധനവാണിത് രേഖപ്പെടുത്തുന്നത്.

English Summary:

Germany Can't Quit Chocolate, Despite Record-High Prices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com