ADVERTISEMENT

ബര്‍ലിന്‍ ∙ ജര്‍മനിയില്‍ എക്സ്കവേറ്റര്‍ ട്രക്ക് മോഷ്ടിച്ച് ആക്രമണം നടത്തിയ പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു. തെക്കന്‍ സംസ്ഥാനമായ ബാഡന്‍ വുര്‍ട്ടംബര്‍ഗിലെ  നി‍ർമാണ കമ്പനിയിൽ നിന്നുമാണ് ഇയാൾ എക്സ്കവേറ്റര്‍ ട്രക്ക് മോഷ്ടിച്ചത്. തുടർന്ന് അക്രമാസക്തമായ പ്രതിയുടെ നേർക്ക് പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു.

നിര്‍മാണ കമ്പനിയുടെ പരിസരത്തുണ്ടായിരുന്ന പൊലീസ് പട്രോളിങ് കാറിനും നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും. ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരുക്കേറ്റതായും റിപ്പോർട്ട്.

മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു. ഉച്ചകഴിഞ്ഞ് 2.30 നടന്ന സംഭവത്തില്‍ 38 കാരനായ പ്രതി 52 മിനിറ്റാണ് ആക്രമണം നടത്തിയത്.  

English Summary:

Man goes on rampage with excavator in Germany before being shot dead by police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com