സമൂഹ മാധ്യമം അല്ല തിരഞ്ഞെടുപ്പ് തീരുമാനിക്കുന്നതെന്ന് ജർമൻ ചാൻസലർ

Mail This Article
×
ബര്‍ലിന്‍ ∙ ജർമനിയിലെ തിരഞ്ഞെടുപ്പ് തീരുമാനിക്കാൻ 'സോഷ്യൽ മീഡിയ ചാനലുകളുടെ ഉടമകളെ' അനുവദിക്കരുതെന്ന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസിന്റെ അഭ്യർഥന. തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ഡച്ച്‌ലാൻഡിനെ (എഎഫ്‌ഡി) ഇലോൺ മസ്‌ക് പിന്തുണച്ചതിനെ തുടന്നാണ് ഷോൾസിന്റെ പ്രസ്താവന.
സമൂഹ മാധ്യമം അല്ല ജര്‍മനിയിലെ തിരഞ്ഞെടുപ്പ് തീരുമാനിക്കുന്നതെന്ന് മസ്കിനെ പരാമര്‍ശിച്ച് ചാന്‍സലര്‍ ഷോള്‍സ് പറഞ്ഞു. ഫെബ്രുവരി 23-ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ തീരുമാനം എടുക്കാൻ ജർമൻ പൗരന്മാർക്ക് മാത്രമേ അധികാരമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുതുവത്സര പ്രസംഗത്തിലാണ് ഷോൾസ് ഇക്കാര്യം വ്യക്തമാക്കിയത്.
English Summary:
Olaf Scholz: German election ‘will not be decided by social media owners’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.