ADVERTISEMENT

കേംബ്രിജ് ∙ കഴിഞ്ഞ ഏഴു വർഷങ്ങളായി സംഗീത-നൃത്ത സദസ്സുകളൊരുക്കിയും, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും യുകെയിലെ മലയാളി കലാഹൃദയങ്ങളിൽ ഇടംപിടിച്ച  7 ബീറ്റ്‌സ്  സംഗീതോത്സവത്തിന്റെ എട്ടാമത് സീസൺ ഫെബ്രുവരി 22ന് കേംബ്രി‍ഡ്ജിലെ  നെതർഹാൾ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. 

 ഈസ്റ്റ് ആംഗ്ലിയായിലെ  കലാ-സാസ്കാരിക-സാമൂഹിക കൂട്ടായ്മ്മയായ കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ (സിഎംഎ) ആണ് എട്ടാം സീസണിന്   ആഥിതേയത്വം വഹിക്കുന്നത്. അന്തരിച്ച പത്മഭൂഷൺ ഒ.എൻ.വികുറുപ്പിനെക്കുറിച്ചുള്ള അനുസ്മരണവും, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഗാനങ്ങൾ  കോർത്തിണക്കി നടത്തുന്ന സംഗീത ആദരവുമാണ് നടക്കുന്നത്. സംഗീതാസ്വാദകർക്ക്  മധുരഗാനങ്ങൾ വീണ്ടും ആസ്വദിക്കുവാനുള്ള വേദി കൂടിയാവും  നടക്കുക.  

യുകെയിൽ  പുതുമുഖ ഗായകർക്കും, കലാകാർക്കും തങ്ങളുടെ സംഗീത നൃത്ത പ്രാവീണ്യവും, പ്രതിഭയും തെളിയിക്കുവാൻ  7 ബീറ്റ്സിന്റെ വേദികൾ വലിയ അവസരമാണ് ഒരുക്കുന്നത്. വൈവിധ്യമായ കലാവിസ്മയങ്ങൾ ഈ വർഷത്തെ സംഗീതോത്സവത്തിൽ  പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടക സമിതിയുടെ മുഖ്യ കോർഡിനേറ്ററായ ജോമോൻ മാമ്മൂട്ടിൽ അറിയിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ ഒട്ടനവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ 7 ബീറ്റ്‌സ്, ചാരിറ്റി പ്രവർത്തിനായിട്ടാണ് സംഗീതോത്സവ വരുമാനം ഉപയോഗിച്ചു വരുന്നത്.

വിശാലമായ ഓഡിറ്റോറിയവും കാർ പാർക്കിങ്ങ് സൗകര്യവുമുള്ളതാണ് വേദി (The Netherhall School , Queen Edith's Way, Cambridge, CB1 8NN). സംഗീതവും നൃത്തവും സമന്വയിക്കുന്ന കലോത്സവത്തിൽ എട്ടാം തവണയും ടൈറ്റിൽ സ്പോൺസറായി എത്തുന്നത്, യുകെയിലെ  മോർട്ട്ഗേജ് ആൻഡ് ഇൻഷുറൻസ് സ്ഥാപനമായ ലൈഫ്  ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ് ആൻഡ് മോർട്ടഗേജ് സർവീസസ് ആണ്.

ഷാൻ പ്രോപ്പർട്ടീസ്, ടിഫിൻ ബോക്സ് റസ്റ്ററന്റ്, ഡ്യു ഡ്രോപ്‌സ് കരിയർ സൊല്യൂഷൻസ്, പോൾ ജോൺ സോളിസിറ്റേഴ്‌സ്, ഗ്ലോബൽ സ്റ്റഡി ലിങ്ക്, മലബാർ ഫുഡ്സ്, ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമി, ജോയ് ആലുക്കാസ് ജ്യുവലേഴ്‌സ്, ഐഡിയൽ സോളിസിറ്റേഴ്സ്, കേരള ഡിലൈറ്റ്സ്, തട്ടുകട റസ്റോറന്റ്, അച്ഛായൻസ് ചോയ്‌സ് ലിമിറ്റഡ്, റേഡിയോ ലൈം, ബ്രെറ്റ് വേ ഡിസൈൻസ് ലിമിറ്റഡ്, സ്റ്റാൻസ്‌ ക്ലിക്ക് ഫോട്ടോഗ്രാഫി, ഗിയാ ട്രാവൽസ്, ഫ്രണ്ട്‌സ് മൂവേഴ്‌സ്  എന്നിവരും 7 ബീറ്റ്‌സ് സംഗീതോത്സവത്തിൽ സ്പോൺസേഴ്‌സാണ്.  കലാസ്വാദകർക്കു പ്രവേശനം സൗജന്യമാണ്.  

കൂടുതൽ വിവരങ്ങൾക്ക്:
Abraham Lukose: 07886262747, Sunnymon Mathai: 07727993229, Jomon Mammoottil: 07930431445, Manoj Thomas: 07846475589, Appachan Kannanchira: 07737956977

English Summary:

7 Beats Music Festival and ONV Commemoration on February 22

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com