ADVERTISEMENT

സ്റ്റിവനേജ് ∙ ഹർട്ട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ 'സർഗം സ്റ്റീവനേജ്' സംഘടിപ്പിക്കുന്ന ക്രിസ്മസ്സ്-നവവത്സര ആഘോഷം ജനുവരി 11 ന് ശനിയാഴ്ച സ്റ്റീവനേജ് ബാൺവെൽ അപ്പർ സ്‌കൂളിൽ വെച്ച് നടത്തപ്പെടും. ക്രിസ്മസ്സ് ആഘോഷത്തിന്റെ ഭാഗമായി സർഗം സംഘടിപ്പിച്ച കാരൾ-പുൽക്കൂട്-ട്രീ-ഭവനാലങ്കാര മത്സരങ്ങൾ ആകർഷകവും ഗുഹാതുരത്വം ഉണർത്തുന്നതുമായി.

സ്റ്റീവനേജ് എംപി കെവിൻ ബൊണാവിയ ക്രിസ്മസ്സ് ആഘോഷം ഉദ്ഘാടനം നിർവഹിച്ചു നൽകുന്നതാണ്. സ്റ്റീവനേജ് മേയർ ജിം ബ്രൗൺ, മേയറസ് പെന്നി ഷെങ്കൽ എന്നിവർ മുഖ്യാതിഥികളായി പങ്കു ചേരുകയും ക്രിസ്മസ് പുൽക്കൂട്-അലങ്കാര മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നതുമാണ്. കലാസന്ധ്യയിൽ അരങ്ങേറുന്ന സംഗീത-നൃത്ത വിസ്മയ പ്രകടനങ്ങളിൽ സ്റ്റീവനേജ് ആർട്സ് ഗിൽഡ് ചെയർപേഴ്സണും സ്റ്റീവനേജ് ഫെസ്റ്റിവൽ അടക്കം പരിപാടികളുടെ മുഖ്യ സംഘാടകയുമായ ഹിലാരി സ്പിയേഴ്‌സ് ആതിഥേയത്വം സ്വീകരിച്ചു പങ്കെടുക്കും. യുഗ്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ കലോത്സവമേളയുടെ കോഓഡിനേറ്ററും ലൂട്ടൻ കേരളൈറ്റ് അസോസിയേഷൻ പ്രസിഡന്റുമായ അലോഷ്യസ് ഗബ്രിയേൽ ആഘോഷത്തിൽ യുഗ്മ പ്രതിനിധിയായി പങ്കു ചേരുന്നതുമാണ്.

sargam-stevenage-christmas-newyear-celebration1

മികവുറ്റ സംഗീത-നടന-നൃത്തങ്ങൾ സമന്വയിക്കുന്ന ക്രിസ്മസ്സ് ആഘോഷത്തിൽ പ്രമുഖ മോർട്ടഗേജ് ഇൻഷുറൻസ് കമ്പനിയായ 'ലോയൽറ്റി ഫിനാൻഷ്യൽ സൊല്യൂഷൻസ്', സെന്റ് ആൽബൻസിലെ ഭക്ഷണ പ്രിയരുടെ രുചിക്കൂട്ടും പാർട്ടി വേദിയുമായ 'ചിൽ@ചില്ലീസ്' കേരള ഹോട്ടൽ, യുകെയിലെ പ്രമുഖ ഹോൾസെയിൽ ഫുഡ്- ഇൻഗ്രിഡിയൻസ് വിതരണക്കാരായ 7s ട്രേഡിങ് ലിമിറ്റഡ്, പ്രമുഖ കാറ്ററിങ് കമ്പനിയായ 'ബെന്നീസ് കിച്ചൺ' അടക്കം സ്ഥാപനങ്ങൾ സർഗം ആഘോഷത്തിൽ സ്പോൺസർമാരാണ്. സംഗീത-നൃത്ത-നടന ആഘോഷസന്ധ്യയിൽ അതി വിപുലവും മികവുറ്റതുമായ കലാപരിപാടികളാണ് കോർത്തിണക്കിയിരിക്കുന്നത്. 'ബെന്നീസ് കിച്ചൻ' തയാറാക്കുന്ന സ്വാദിഷ്‌ടമായ ത്രീ കോഴ്സ് ക്രിസ്മസ്സ് ഡിന്നർ ആഘോഷത്തിലെ ഹൈലൈറ്റാണ്.

sargam-stevenage-christmas-newyear-celebration

ക്രിസ്മസ് നേറ്റിവിറ്റി സ്‌കിറ്റോടെ ആരംഭിക്കുന്ന ആഘോഷത്തിൽ പ്രസിഡന്റ് അപ്പച്ചൻ കണ്ണഞ്ചിറ സ്വാഗതവും സെക്രട്ടറി സജീവ് ദിവാകരൻ നന്ദിയും ആശംസിക്കും. സ്റ്റീവനേജ് കാരൾ ടീം നയിക്കുന്ന കാരൾ ഗാനാലാപനം തുടർന്ന് ഉണ്ടായിരിക്കും. 

കൂടുതൽ വിവരങ്ങൾക്ക്:
അപ്പച്ചൻ കണ്ണഞ്ചിറ: 07737956977, സജീവ് ദിവാകരൻ: 07877902457, ജെയിംസ് മുണ്ടാട്ട്: 07852323333
Venue: Barnwell Upper School, Shephall, SG2 9SR

English Summary:

Sargam Stevenage Christmas And New Year Celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com