മാഗ്ഡെബുർഗ് അക്രമണം; മരണം ആറായി
![magdeburg-christmas-market-attack-deaths-rise-to-six-suv-attack-germany magdeburg-christmas-market-attack-deaths-rise-to-six-suv-attack-germany](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/12/21/car-ramming-incident-at-christmas-market-in-magdeburg-germany.jpg?w=1120&h=583)
Mail This Article
ബര്‍ലിന്‍ ∙കിഴക്കന്‍ ജര്‍മനിയിലെ മാഗ്ഡെബുര്‍ഗ് നഗരത്തിലെ തിരക്കേറിയ ക്രിസ്മസ് ചന്തയിലേയ്ക്ക് കാർ ഇടിച്ചു കയറ്റിയുണ്ടായ അക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. ചികിത്സയിൽ കഴിഞ്ഞിരുന്ന 52 കാരിയും തിങ്കളാഴ്ച മരണമടഞ്ഞു. നേരത്തെ സംഭവ സ്ഥലത്തുവെച്ച് നാല് സ്ത്രീകളും ഒൻപതു വയസുള്ള ആണ്‍കുട്ടിയും മരിച്ചിരുന്നു.
ഇക്കഴിഞ്ഞ ഡിസംബർ 20നാണ് ക്രിസ്മസ് ചന്തയിലേക്ക് എസ്‌യുവി കാർ ഓടിച്ചുകയറ്റി അക്രമം നടത്തിയത്. അക്രമണത്തിൽ 7 ഇന്ത്യക്കാർ ഉൾപ്പെടെ 235 പേർക്ക് പരുക്കേറ്റിരുന്നു. 41 പേർ ഗുരുതരാവസ്ഥയിൽ തന്നെയാണ്.
തിരക്കേറിയ ചന്തയിൽ ആൾക്കൂട്ടത്തിന് നടുവിലൂടെ 400 മീറ്ററോളം കാറോടിച്ചാണ് പ്രതി അക്രമണം നടത്തിയത്. ലഹരി മരുന്ന് ഉപയോഗിച്ച ശേഷമാണ് അക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
2006 മുതൽ ജർമനിയിൽ സ്ഥിര താമസക്കാരനായ പ്രതിയുടെ പേര് താലിബ് എന്നാണെന്ന് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം പ്രതിയുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.