അതിരു കടന്ന് പുതുവർഷാഘോഷം,1453 അക്രമങ്ങൾ; ബർലിനിൽ അറസ്റ്റിലായവരിൽ 40 ശതമാനം പേരും വിദേശീയർ
Mail This Article
ബര്‍ലിന്‍ ∙ പുതുവർഷാഘോഷത്തിന്റെ മറവിൽ നടന്ന അക്രമണങ്ങളിൽ 40 ശതമാനം പേരും വിദേശികളെന്ന് റിപ്പോർട്ട്. പുതുവർഷ ദിനത്തിൽ നടന്ന അക്രമങ്ങളുടെ കണക്കുകൾ കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നതാണ്–1,453 കുറ്റകൃത്യങ്ങളാണ് നടന്നത്.
ബർലിനിൽ ആഘോഷത്തിനിടെ അക്രമം നടത്തിയവരില്‍ 40 ശതമാനം പേര്‍ക്കും ജര്‍മന്‍ പാസ്പോര്‍ട്ട് ഇല്ലാത്തവരും കുടിയേറ്റക്കാരും അഭയാർഥികളുമാണെന്ന് പൊലീസ് വ്യക്തമാക്കി. അക്രമങ്ങൾ നിയന്ത്രിക്കാൻ നടത്തിയ ശ്രമങ്ങൾക്കിടെ 44 ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. പൊലീസ് നൽകിയ കണക്കു പ്രകാരം 1,453 കുറ്റകൃത്യങ്ങളാണ് ബർലിനിൽ നടന്നത്. അറസ്റ്റ് ചെയ്ത 670 പ്രതികളിൽ തിരിച്ചറിഞ്ഞവരില്‍ 406 മുതിര്‍ന്ന ജര്‍മന്‍കാരും 264 ജര്‍മന്‍ പൗരത്വമില്ലാത്തവരുമാണ്. ജർമൻകാരിൽ കുടിയേറ്റ പശ്ചാത്തലമുള്ളവർ എത്രയെന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സംശയിക്കപ്പെടുന്ന പ്രതികളിൽ ഏതാണ്ട് 40 ശതമാനം പേര്‍ക്കും ജര്‍മന്‍ പാസ്പോര്‍ട്ട് ഇല്ല. അതേസമയം ബര്‍ലിനിലെ വിദേശികളുടെ അനുപാതം മൊത്തത്തില്‍ 24 ശതമാനമാണ്. വിദേശ കുറ്റവാളികളില്‍ തുര്‍ക്കി, സിറിയ, അഫ്ഗാൻ തുടങ്ങി വിവിധ രാജ്യക്കാരാണുള്ളത്. വെസ്റ്റ് ബാങ്കിൽ നിന്ന് അറസ്റ്റ് ചെയ്ത അറ്റല്ല യൂനസ് എന്ന 23കാരന് ജോർദാനിയൻ പാസ്പോർട്ട് ആണ്. കുട്ടികളുടെ മുറിയിൽ റോക്കറ്റ് പ്രയോഗിച്ചതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പുതുവർഷ ആഘോഷത്തിനിടെ നടന്ന അക്രമങ്ങളിൽ ആളുകൾക്ക് 241 പരുക്കുകളാണ് ഉണ്ടായത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഒരു പാരാമെഡിക്കല്‍ ഉദ്യോഗസ്ഥനുമെതിരെ 58 ആക്രമണങ്ങള്‍ ഉണ്ടായി. ഉദ്യോഗസ്ഥര്‍ക്ക് നേർക്കുണ്ടായ അ ക്രമണത്തില്‍ 40 പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 16 മുതിര്‍ന്നവരും 23 യുവാക്കളും കൗമാരക്കാരും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. പകുതിയോളം പേര്‍ക്ക് ജര്‍മന്‍ പാസ്പോര്‍ട്ട് ഇല്ല.23 ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും നേരെ ആക്രമണം ഉണ്ടായതായി പൊലീസ് വിശദമാക്കി. പുതുവത്സര ദിനത്തിൽ പടക്കം പൊട്ടിച്ചതിനെ തുടർന്ന് 363 പേർക്കാണ് പരുക്കേറ്റത്. ഇവരിൽ 52 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.