ആർസിഎൻ പ്രസിഡന്റിനെ കൈരളി യുകെ അനുമോദിച്ചു
Mail This Article
ലണ്ടൻ∙ യുകെയിലെ നഴ്സിങ് യൂണിയനായ റോയൽ കോളജ് ഓഫ് നഴ്സിങ് (ആർസിഎൻ) പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി ബിജോയ് സെബാസ്റ്റ്യനെ കൈരളി യുകെ അനുമോദിച്ചു.
ലണ്ടൻ ഹീത്രൂവിൽ നടന്ന ചടങ്ങിൽ യുകെയിലെ മൈഗ്രേഷൻ ആൻഡ് സിറ്റിസൻഷിപ്പ് ചുമതലയുള്ള മന്ത്രി സീമ മൽഹോത്ര ബിജോയ് സെബാസ്റ്റ്യന് ഉപഹാരം നൽകി. യുകെയിലെ ഏറ്റവും പഴക്കമേറിയ തൊഴിലാളി സംഘടനയായ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് ഹർസ്സേവ് ബെയിൻസ് പൊന്നാട അണിയിച്ചു.
ഡോ. പി. സരിൻ, സിനിമാ നിർമാതാവ് രാജേഷ് കൃഷ്ണ, കൈരളി യുകെ കൾച്ചറൽ കോ-ഓർഡിനേറ്റർ രാജേഷ് ചെറിയാൻ, പ്രസിഡന്‍റ് പ്രിയ രാജൻ, സെക്രട്ടറി കുര്യൻ ജേക്കബ്, വൈസ് പ്രസിഡന്‍റ് നവീൻ ഹരി, ഹില്ലിങ്‌ടൺ-ഹീത്രൂ മലയാളി അസോസിയേഷൻ ഭാരവാഹികളായ സന്തോഷ്, ലോയ്ഡ്, കൈരളി ഹീത്രൂ യൂണിറ്റ് പ്രസിഡന്‍റ് ഹണി റാണി ഏബ്രഹാം, സെക്രട്ടറി വിനോദ് പൊള്ളാത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.
അനുമോദന ചടങ്ങിനു ശേഷം കലാസന്ധ്യയും അത്താഴവും ഒരുക്കിയിരുന്നു.