ADVERTISEMENT

ബര്‍ലിന്‍: കഴിഞ്ഞ ദിവസം ജര്‍മനിയിലെ നൊയസില്‍ അന്തരിച്ച കടപ്ര മാന്നാർ സ്വദേശി ബോസ് പത്തിച്ചേരിലിന് (75)ജര്‍മനിയിലെ മലയാളി സമൂഹം വ്യാഴാഴ്ച അന്ത്യാഞ്ജ്ജലി അര്‍പ്പിയ്ക്കും.

നാളെ രാവിലെ പ്രാദേശിക സമയം 8ന്  നൊയസിലെ ഫ്രീഡ്ഹോഫ് കപ്പേളയിലാണ് (Friedhofkappelle Rheydter str 191, 41464 Neuss) സംസ്കാര ചടങ്ങുകൾ നടക്കുന്നത്.  ഭാര്യ : അന്നമ്മ പത്തിച്ചേരിൽ. മകള്‍ : ബിയാന. മരുമകന്‍ : അന്‍ഡ്രെ ഹ്യുസ്ക്കന്‍. കൊച്ചുമക്കള്‍ : മിന, നിലന്‍.

1980 കളിൽ ജർമനിയിലെത്തിയ മലയാളിയാണ് ബോസ്. ആദ്യ കാലത്ത്  മ്യൂള്‍ഹൈം അന്‍ ഡെര്‍ റൂറില്‍ എത്തിയ ബോസ് പിന്നീട്  നൊയസിലേയ്ക്ക് താമസം മാറ്റിയിരുന്നു.  ജര്‍മനിയിലെ ഓര്‍ത്തഡോക്സ് സഭയിലെ സജീവ പ്രവര്‍ത്തകനായിരുന്നു. നാടകം എഴുത്ത്, അഭിനയം മാത്രമല്ല  ഓട്ടംതുള്ളല്‍ കലാകാരനുമായിരുന്നു. കടപ്ര മാന്നാര്‍ പള്ളികളുമായും സജീവ ബന്ധം പുലര്‍ത്തിയിരുന്നു

English Summary:

Malayali Community Will Pay Tribute To-Boss Who Died In Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com